Label
Tag
Nickname
Title
Signature
Identity
Designation
Handle
Blunder
Name Slip Make Tip:പുസ്തക ചട്ടയുടെ മുകളിൽ സ്വന്തം പേര് എഴുതിയ ഒരു നെയിം സ്ലിപ്പ് പ്രിന്റ് ചെയ്തെടുക്കാൻ ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? പണ്ടുകാലങ്ങളിൽ സ്റ്റേഷനറി കടകളിൽ നിന്നും ലഭിക്കുന്ന വ്യത്യസ്ത ഡിസൈനുകളിലുള്ള നെയിംസ് സ്ലിപ്പുകളോടായിരുന്നു ആളുകൾക്ക് പ്രിയം. എന്നാൽ ഇന്ന് ടെക്നോളജി വളരെയധികം വളർന്നതോടുകൂടി സ്വന്തം പേരും ചിത്രവും ഉപയോഗപ്പെടുത്തിയുള്ള നെയിംസ്ലിപ്പുകൾ വിപണിയിൽ കസ്റ്റമൈസ് ചെയ്തെടുക്കാനുള്ള അവസരങ്ങൾ നിരവധിയാണ്. അതേസമയം വളരെ കുറച്ച് ടെക്നിക്കൽ നോളജ് ഉപയോഗപ്പെടുത്തി നിങ്ങൾക്ക് ആവശ്യമായ നെയിം സ്ലിപ്പുകൾ സ്വന്തമായി തന്നെ പ്രിന്റ് ചെയ്തെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
നെയിം സ്ലിപ് വീട്ടിൽ ഉണ്ടാക്കാം;
നെയിം സ്ലിപ്പ് പ്രിന്റ് ചെയ്തെടുക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ടൂളാണ് ‘Canva’ ഫോട്ടോഷോപ്പ് ആപ്പ്. ഈയൊരു ആപ്പ് ആദ്യമായി ഉപയോഗിക്കുന്നവരാണെങ്കിൽ ആദ്യം തന്നെ നിങ്ങളുടെ യൂസർ ഐഡി ഉപയോഗപ്പെടുത്തി ലോഗിൻ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ലഭിക്കുന്ന സ്ക്രീനിൽ താഴെ ഭാഗത്തായി കാണുന്ന ‘+’ ഐക്കൺ ക്ലിക്ക് ചെയ്യുക. തുടർന്ന് ലഭിക്കുന്ന സ്ക്രീനിൽ നിന്നും ‘Custom size’ എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. ഇപ്പോൾ ലഭിക്കുന്ന സ്ക്രീനിൽ നിങ്ങൾ പ്രിന്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന നെയിം സ്ലിപ്പിന്റെ ‘Height -8.1’, ‘Width-4.7 ‘ എന്നിവ ടൈപ്പ് ചെയ്ത് നൽകി’ create new design ‘ എന്ന് ഓപ്ഷനിൽ
കാണാം
ക്ലിക്ക് ചെയ്യുക. ഇവിടെ നൽകിയിരിക്കുന്ന അളവുകൾ കൃത്യമായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ ഒരു A3 ഷീറ്റിൽ 30 നെയിം സ്ലിപ്പുകളോളം നിങ്ങളുടെ ഇഷ്ടാനുസരണം പ്രിന്റ് ചെയ്തെടുക്കാനായി സാധിക്കും. തുടർന്നു ലഭിക്കുന്ന സ്ക്രീനിൽ നിങ്ങളുടെ നെയിം സ്ലിപ്പിന് ആവശ്യമായ ബാക്ക്ഗ്രൗണ്ട് കളർ ഇഷ്ടാനുസരണം സെറ്റ് ചെയ്തു കൊടുക്കാവുന്നതാണ്. കളറിനോടൊപ്പം തന്നെ എന്തെങ്കിലും രീതിയിലുള്ള കാർട്ടൂൺ ക്യാരക്ടറുകളോ മറ്റോ നെയിംസ്ലിപ്പിൽ പ്രിന്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതുകൂടി സെലക്ട് ചെയ്തു കൊടുക്കാവുന്നതാണ്. ബാക്ക്ഗ്രൗണ്ട് ഇഷ്ടാനുസരണം സെറ്റ് ചെയ്തതിനു ശേഷം സ്ക്രീനിന്റെ പുറത്ത് ഒന്ന് ക്ലിക്ക് ചെയ്തു കൊടുക്കുക. ശേഷം ടെക്സ്റ്റ് പ്രിന്റ് ചെയ്യുന്നതിനായി ‘Text’ എന്ന ഓപ്ഷൻ
തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ ഇഷ്ടാനുസരണം ഏത് ടെക്സ്റ്റ് വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇവിടെ നൽകിയിട്ടുണ്ടാകും. ശേഷം ടെക്സ്റ്റ് നൽകിയ ഭാഗത്തുള്ള ബാക്ക് ഗ്രൗണ്ട് കളർ മാത്രമായി വേണമെങ്കിൽ മാറ്റി സെറ്റ് ചെയ്തു കൊടുക്കാം. തുടർന്ന് നിങ്ങളുടെ ഫോട്ടോ നെയിംസ്ലിപ്പിൽ പ്രിന്റ് ചെയ്യാനായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതുകൂടി തിരഞ്ഞെടുത്തു കൊടുത്ത് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുകയാണെങ്കിൽ ഇഷ്ടാനുസരണമുള്ള നെയിം സ്ലിപ്പുകൾ വളരെ ഈസിയായി പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്. നെയിം സ്ലിപ്പ് പ്രിന്റ് ചെയ്തെടുക്കുന്നത് കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.