Suresh Gopi’s Janaki vs State Of Kerala Release : സുരേഷ്‌ഗോപി ചിത്രം തിയേറ്ററുകളിലേക്ക്. ഒരിടവേളക്ക് ശേഷമാണ് സുരേഷ് ഗോപി ബിഗ് സ്‌ക്രീനിൽ എത്താൻ ഒരുങ്ങുന്നത്. വക്കിൽ കോട്ടിട്ടാണ് താരം ഈ ചിത്രത്തിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി പ്രവീണ്‍ നാരായണൻ സംവിധാനം ചെയുന്ന ചിത്രമാണ് ജെ.എസ്.കെ അഥവാ ജാനകി v-s സ്റ്റേറ്റ് ഓഫ് കേരള. വലിയ പ്രതീക്ഷയോടെ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്.
വക്കീൽ വേഷത്തിൽ സുരേഷ്‌ഗോപി
ചിന്താമണി കൊലക്കേസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നേരത്തെ പുറത്ത് വന്നിരുന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരിന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയുടെ വോയിസ് ഓവർ അടങ്ങിയ മോഷന്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചിത്രം ജൂൺ 20ന് തീയറ്ററുകളിൽ എത്തും.

ജാനകി v-s സ്റ്റേറ്റ് ഓഫ് കേരള റിലീസ് പ്രഖ്യാപിച്ചു
18 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപി വീണ്ടും വക്കീൽ വേഷത്തിലെത്തുന്നത്. ഒരു കോർട് റൂം ഡ്രാമയാണ് ചിത്രം. അനുപമ പരമേശ്വരൻ ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശക്തമായ കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. സുരേഷ് ഗോപിയുടെ മകൻ മാധവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ ആണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയുന്നത്. എഡിറ്റിംഗ് സംജിത് മുഹമ്മദ് നിർവഹിക്കുന്നു. ഒറ്റക്കൊമ്പന്‍ ആണ് വരാനിരിക്കുന്ന മറ്റൊരു സുരേഷ് ഗോപി ചിത്രം. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. Suresh Gopi’s Janaki vs State Of Kerala Release

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.