National Health Mission Job Opportunities: മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ നാഷണൽ ഹെൽത്ത് മിഷൻ ഒഴിവുകളിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഏകദേശം നാല്പതിൽപരം തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി ഓഗസ്റ്റ് 10 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള കാലാവധി.
എപ്പിഡെമിയോളജിസ്റ്റ്, (ഐഡിഎസ്പി) ബിരുദം, പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ/പബ്ലിക് ഹെൽത്ത്/എപ്പിഡെമിയോളജിയിൽ പിജി/ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ ബിരുദവും 5 വർഷ പരിചയവുമാണ് ആവശ്യം ഈ തസ്തികയിൽ ഏകദേശം 55,250രൂപ ശമ്പളം ലഭിക്കുന്നു.
എപ്പിഡെമിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ എന്റമോളജി ഒരു വിഷയമായി പഠിച്ച് എംഎസ്സി സുവോളജി, 2 വർഷ പരിചയം മാനദണ്ഡമായി ചേർക്കുന്നു 30,000 രൂപയാണ് ഈ തസ്തികയിലേക്ക് കയറുന്നവർക്ക് ലഭിക്കുക. കംപ്യൂട്ടർ സയൻസിൽ പിജി, 3 വർഷ പരിചയം അല്ലെങ്കിൽ ബിഇ (ഐടി/ ഇലക്ട്രോണിക്സ്), എംഎസ് ഓഫിസ് അറിവ് അല്ലെങ്കിൽ ബിരുദം, പബ്ലിക് ഹെൽത്തിൽ പിജി, ഡേറ്റ മാനേജ്മെന്റ് സർട്ടിഫിക്കേഷൻ ഉള്ളവർക്ക് ഡേറ്റ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം.
24,000 സാലറി പാക്കേജ് ഉൾപെടുത്തുന്നു. 40 വയസ്സിൽ താഴെയുള്ളവർക്കാണ് ഈ തസ്തികളിലേക്ക് അപേക്ഷിക്കാൻ അവസരം ലഭിക്കുക.കൂടാതെ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി, സൈക്യാട്രി,പാലിയേറ്റീവ് മെഡിസിൻ, ഇഎൻടി, ഫിസിയോതെറപ്പി. എന്നീ തസ്തികകളിലേക്കും പാലക്കാട് നാഷണൽ ഹെൽത്ത് മേഷനുകലിലേക്ക് ഓൺലൈൻ വഴി ഓഗസ്റ്റ് 12 വരെയും അപേക്ഷിക്കാവുന്നതാണ്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.