‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ്. നയൻതാരയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നവംബർ 18 ന് പുറത്തിറക്കും. താരത്തിന്റെ കരിയർ തുടക്കം മുതൽ തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകളിലെ പ്രശസ്തമായ താരമായി മാറുന്നത് വരെയുള്ള ജീവിത കഥയാണ് ഡോക്യു-ഫിലിം പറയുന്നത്.
വർഷങ്ങളായി തന്റെ വ്യക്തിജീവിതം സ്വകാര്യമായി സൂക്ഷിക്കുന്ന താരമാണ് നയൻതാര. താരത്തിന്റെ ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്ന കാഴ്ച ഈ ഡോക്യുമെന്ററി നൽകുന്നു. യുവ തലമുറയെ അവരുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പിന്തുടരാൻ പ്രചോധിപ്പിക്കും. മാത്രമല്ല പ്രേക്ഷകർ കണ്ടറിഞ്ഞ ദൃശ്യം മാത്രമല്ല താരത്തിന്റെ വീടും മറ്റു അനുഭവങ്ങളും കാഴ്ചവക്കുന്നതിലൂടെ നടിയുടെ മറ്റൊരു വശം കാണാൻ കഴിയും.
താരത്തിന്റെ അഭിനയ വശം മാത്രമല്ല മകൾ, സഹോദരി, പങ്കാളി, അമ്മ, സുഹൃത്ത് എന്നീ നിലകളിലുള്ള വേഷങ്ങൾ ഈ സിനിമ കാണിക്കുന്നു. താരത്തിന്റെ വ്യക്തിത്വവും ഗുണങ്ങളും തിരിച്ചറിയുന്നു. നിരവധി ആരാധകരാണ് നയൻതാരക്ക് ഉള്ളത്. നയൻതാരയുടെ ഇന്ത്യയിലുടനീളമുള്ള ആരാധകർക്കുള്ള സമ്മാനമായാണ് ഈ ഡോക്യുമെന്ററി ജന്മദിനത്തിൽ റിലീസിനെത്തുന്നത്. നവംബർ 18-ന് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും.
nayanthara wedding netflix
മലയാളത്തിലൂടെ ആയിരുന്നു നയൻതാരയുടെ സിനിമ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് തമിഴ് സിനിമയിലേക്ക് പോയെങ്കിലും വളരെ പെട്ടന്ന് തന്നെ സൗത്ത് ഇന്ത്യയിൽ വളരെയധികം തിരക്കുള്ള ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയാണ് ചെയ്തിട്ടുള്ളത്. ഇതുവരെ 75 ഓളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അജിത്തിനൊപ്പവും നിവിൻ പോളിക്കൊപ്പവും ആണ് നയൻസിന്റെ പുതിയ ചിത്രങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നതു.
Read also: സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.