nila baby going to playschool: മൂന്നര വയസ്സ് പ്രായമുള്ളപ്പോഴും അമ്മ പേളി മാണിയെയും അച്ഛൻ ശ്രീനിഷിനെയും കഴിഞ്ഞ് താരമൂല്യമുള്ള കൊച്ചു താരമാണ് നിലാ ബേബി. കുഞ്ഞു ജനിക്കുമ്പോഴേ പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷയും സങ്കല്പവും ഉണ്ടായിരുന്നു. ജനിച്ചുകഴിഞ്ഞ് ഇത്ര ആയപ്പോഴേക്കും ഈ പ്രതീക്ഷകളെയെല്ലാം സാക്ഷാത്കരിച്ചുകൊണ്ട് നിലാ ബേബി പുതിയ വിശേഷങ്ങൾ തീർത്തു കൊണ്ടിരിക്കുകയാണ്.
അവതാരികയും അഭിനേത്രിയും യൂട്യൂബറും ഒക്കെയായി പ്രേക്ഷകരുടെ പ്രിയങ്കരി ആയ വ്യക്തിയാണ് പേളി മണി. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പേളിയും ശ്രീനിഷും മലയാളികൾക്ക് പ്രിയപ്പെട്ട ജോഡികൾ ആയി മാറിയിരുന്നു. 2019ലാണ് ഇരുവരും വിവാഹിതരാവുന്നതു. ഇതിനുശേഷം നിലാ ബേബി ജനിക്കുകയായിരുന്നു. ഗർഭിണിയായത് മുതൽ നിലാ ബേബിയെ കുറിച്ചുള്ള വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് വ്‌ളോഗുകളിലൂടെയും പേളി മണി നിരന്തരം പ്രേക്ഷകരുമായി പങ്കുവെച്ചു. നിലാ ബേബിയെ മലയാളികൾ ഒന്നടങ്കം ഓമനത്വത്തോടെ സ്വീകരിച്ചു.
നിലാ ബേബിയുടെ വീഡിയോകളും വിശേഷങ്ങളും പ്രേക്ഷകർ കാത്തിരുന്ന് കാണുകയുണ്ടായി. നിലാ ബേബിയുടെ വീഡിയോകൾ പ്രേക്ഷകർക്കു മുൻപിൽ എത്തിക്കാൻ കുഞ്ഞിന്റെ പേരിൽ ഒരു ഇൻസ്റ്റാഗ്രാം ഹാൻഡിലും പേർളി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ സെലിബ്രിറ്റികളായ അച്ഛനും അമ്മയ്ക്കും മുകളിലാണ് മകളുടെ താരമൂല്യം. നില ബേബിയുടെ പ്ലേ സ്കൂളിലേക്കുള്ള പ്രവേശനവും ഒരുക്കങ്ങളുമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ വലിയ ചർച്ചയായിട്ടുള്ളത്. നിലാ ബേബി യൂണിഫോം ഇട്ട് നിൽക്കുന്നതും അവളെ സ്കൂളിലേക്ക് പറഞ്ഞയക്കുന്നതുമൊക്കെയാണ് ഇപ്പോൾ പേളി മാണിയുടെ പ്രധാന കണ്ടന്റ്.
nila baby going to playschool
ഈ സമയത്ത് തന്നെയാണ് നടി ഭാമയുടെ മകളെയും പ്ലേ സ്കൂളിലേക്ക് ഒരുക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ നടി പങ്കുവെച്ചത്. ഭാമയുടെ മകളും നില ബേബിയും ഒരേ നിറത്തിലുള്ള പാറ്റേണിലുള്ള യൂണിഫോമുകളാണ് ധരിച്ചിട്ടുള്ളത്. ഇത് ശ്രദ്ധിച്ച ആരാധകർ ഇരുവരും ഒരേ പ്ലേ സ്കൂളിൽ ആണോ പഠിക്കുന്നത്, ഇരുവരും ഇതിനോടകം ബെസ്റ്റ് ഫ്രണ്ട്സ് ആയോ എന്നൊക്കെ ഉള്ള ചോദ്യങ്ങളുമായി രംഗത്തെത്തി. ഭാമയുടെ മകൾക്കും നിലാവേക്കും ഒരേ പ്രായമാണ്. പക്ഷേ ഇരുവരും ഒരേ പ്ലേ സ്കൂളിലാണ് പോകുന്നത് എന്നൊന്നും ഇതുവരെ ഉറപ്പായിട്ടില്ല. നിലാ ബേബിയുടെ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറ്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.