no change in gold rate: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഏകദേശം അരലക്ഷവും കടന്ന് കുതിച്ചുയർന്ന സ്വർണവിലയിൽ നേരിയ താഴ്ച കഴിഞ്ഞ രണ്ടുദിവസമായി രേഖപ്പെടുത്തിയിരുന്നു.ഗ്രാമിന് 6,350 രൂപയാണ് വില. ഒരു പവൻ സ്വർണ്ണത്തിന് 50,800 രൂപയിലാണിന്ന് വ്യാപാരം നടക്കുന്നത്.ഓഗസ്റ്റ് മാസത്തിലെ താഴ്ന്ന നിരക്കിൽ രേഖപ്പെടുത്തിയ ഇന്നത്തെ വില ഉപഭോക്താക്കൾക്ക് അല്പം ആശ്വാസമേകി.ആഗസ്റ്റ് 2ാം തിയ്യതി ഒരു പവൻ സ്വർണ്ണത്തിന് 51,840 രൂപയും, 6,480 രൂപയുമായിരുന്നു വില.
ഇതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്.എന്നാൽ ഓഗസ്റ്റ് 7 ന് കേരളത്തിലെ സ്വർണ്ണ വിലയിൽ കുറവുണ്ടായിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പവന് 960 രൂപയും, ഗ്രാമിന് 120 രൂപയുമാണ് സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ കുറവുണ്ടായിരിക്കുന്നത്.നിലവിൽ, ആഗോള സാഹചര്യങ്ങളാണ് സ്വർണ്ണ വിലയെ വലിയ തോതിൽ സ്വാധീനിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Read also: ഒന്നാമൻ ഹ്യുണ്ടായി കാർ, താഴെപോയത് വമ്പന്മാർ; പഞ്ച്ന്റെ സ്ഥാനം നാലാമത്..!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.