കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് നോഹ സദോയിയെ സൈൻ ചെയ്തിട്ടുള്ളത്.കഴിഞ്ഞ രണ്ട് സീസണുകളിലും അദ്ദേഹം മറ്റൊരു ക്ലബ്ബായ എഫ്സി ഗോവക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. ഗംഭീര പ്രകടനം അവിടെ നടത്തിയിരുന്നു. ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ജേഴ്സിലും ആ പ്രകടനം ആവർത്തിക്കാൻ നോഹക്ക് കഴിയുന്നുണ്ട്.ഐഎസ്എല്ലിൽ മൂന്ന് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ആകെ കളിച്ച നാലു മത്സരങ്ങളിൽ മൂന്നു മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് നോഹ തന്നെയാണ്.
മാത്രമല്ല ഡ്യൂറൻഡ് കപ്പിലെ ഗോൾഡൻ ബൂട്ട് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 6 ഗോളുകളായിരുന്നു അദ്ദേഹം നേടിയിരുന്നത്. കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച ബ്ലാസ്റ്റേഴ്സ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് നോഹ തന്നെയാണ്. ഏറ്റവും മികച്ച ഗോളിനുള്ള ഐഎസ്എൽ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. ഇങ്ങനെ തൊട്ടതെല്ലാം പൊന്നാക്കാൻ ഈ മൊറോക്കൻ താരത്തിന് കഴിയുന്നുണ്ട്. എന്നാൽ ഐഎസ്എല്ലിൽ വിളയാടുന്ന ഏക മൊറോക്കൻ താരം ഇദ്ദേഹമല്ല.
നിലവിൽ കൂടുതൽ താരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് മൊറോക്കോയിൽ നിന്നും വരുന്നുണ്ട്.കൃത്യമായി പറഞ്ഞാൽ 6 താരങ്ങൾ ഇപ്പോൾ ഐഎസ്എല്ലിൽ കളിക്കുന്നുണ്ട്.നോഹക്ക് പുറമേ മികച്ച പ്രകടനം പുറത്തെടുക്കുന്നവരാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ബെമാമറും അജാറേയും. ഇതിൽ ബെമാമറും നോഹയും ഒരുമിച്ച് ദേശീയ ടീമിൽ കളിച്ചവരാണ്.അജാറേ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.
Noah About Morocan Players
"It's nice to see the people from my country coming here and doing well. I wish all of them the best. Obviously, i played with Bemmamer in National team. Tomorrow, from the same country but we are battling fornthe three points. Hopefully we can get that"
— Rejin T Jays (@rejintjays36) September 28, 2024
🗣️: Noah Sadaoui pic.twitter.com/GZaNpVi4Lx
തന്റെ രാജ്യത്ത് നിന്നുള്ള താരങ്ങൾ ഇങ്ങനെ ഗംഭീര പ്രകടനം നടത്തുന്നത് നോഹക്ക് ഏറെറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്.അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ‘എന്റെ രാജ്യത്ത് നിന്നുള്ള താരങ്ങൾ ഇങ്ങോട്ട് വരികയും മികച്ച പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നു എന്നുള്ളത് തീർച്ചയായും സന്തോഷം നൽകുന്ന ഒരു കാര്യമാണ്.ഞാൻ എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു. ഞാൻ നേരത്തെ ബെമാമർക്കൊപ്പം ദേശീയ ടീമിൽ ഒരുമിച്ച് കളിച്ചിട്ടുള്ളതാണ്. എല്ലാവരുടെയും കാര്യത്തിൽ ഞാൻ ഹാപ്പിയാണ് ‘ ഇതാണ് നോഹ പറഞ്ഞിട്ടുള്ളത്.
ഇനി അടുത്ത മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. എതിരാളികൾ കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയാണ്. വരുന്ന ഞായറാഴ്ച അവരുടെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം നടക്കുക.ഈ മത്സരത്തിൽ എങ്കിലും ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരികെയെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Read Also : മൈക്കൽ സ്റ്റാറെ വന്നതിനു ശേഷമുണ്ടായ പ്രധാന മാറ്റമിതാണ്, തുറന്നു പറഞ്ഞ് വിബിൻ മോഹനൻ
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.