Norwagien Cruise Updates

ആഡംബര സൗകര്യങ്ങളോടെ നോർവീജിയൻ ക്രൂസ് ലൈൻ, അതിഥികൾക്ക് ഇനി ആഘോഷം ദിനങ്ങൾ..!

Norwagien Cruise Updates: ആഡംബര സൗകര്യങ്ങളോടെ നോർവീജിയൻ ക്രൂസ് ലൈൻ(എൻസിഎൽ). കൂടുതൽ സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.മുതിർന്നവർക്കു വേണ്ടിയുള്ള എച്ച് 2 ഒ, വിപുലീകരിച്ച രണ്ട് ഭക്ഷണം ശാലകൾ , റീഡിസൈൻ ചെയ്ത സ്യൂട്ടുകൾ, പുതിയ 24 ബാൽക്കണി സ്റ്റാർട്ടർ റൂമുകളുമാണ് അതിഥികൾക്കായി നോർവീജിയൻ ക്രൂസ് ലൈൻ ഒരുക്കിയിരിക്കുന്നത്. നവംബർ 18 മുതൽ ഡിസംബർ 2 വരെ നീളുന്ന ഡ്രൈ ഡോക്ക് കാലയളവിനു ശേഷം എത്തുന്നവർക്ക് പുതിയ സൗകര്യങ്ങൾ കപ്പലിൽ ലഭ്യമാകും . പ്രധാന നീന്തൽക്കുളത്തിനോടു ചേർന്നാണു പുതിയ […]

Norwagien Cruise Updates: ആഡംബര സൗകര്യങ്ങളോടെ നോർവീജിയൻ ക്രൂസ് ലൈൻ(എൻസിഎൽ). കൂടുതൽ സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.മുതിർന്നവർക്കു വേണ്ടിയുള്ള എച്ച് 2 ഒ, വിപുലീകരിച്ച രണ്ട് ഭക്ഷണം ശാലകൾ , റീഡിസൈൻ ചെയ്ത സ്യൂട്ടുകൾ, പുതിയ 24 ബാൽക്കണി സ്റ്റാർട്ടർ റൂമുകളുമാണ് അതിഥികൾക്കായി നോർവീജിയൻ ക്രൂസ് ലൈൻ ഒരുക്കിയിരിക്കുന്നത്. നവംബർ 18 മുതൽ ഡിസംബർ 2 വരെ നീളുന്ന ഡ്രൈ ഡോക്ക് കാലയളവിനു ശേഷം എത്തുന്നവർക്ക് പുതിയ സൗകര്യങ്ങൾ കപ്പലിൽ ലഭ്യമാകും .

പ്രധാന നീന്തൽക്കുളത്തിനോടു ചേർന്നാണു പുതിയ എച്ച്2ഒ എന്ന ഭാഗം ഒരുക്കിയത്. പ്രായപൂർത്തിയായവർക്കു മാത്രമായി ഇവിടെക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. എൻസിഎല്ലിന്റെ ദീർഘകാല ഡിസൈൻ പങ്കാളിയാണ് സ്‌റ്റുഡിയോ ഡാഡോയാണ് പുതിയ മാറ്റങ്ങൾ കാഴ്ചവച്ചത്. റസ്റ്ററന്റുകളായ കാഗ്നീസ് സ്റ്റീക്ഹൗസ്, ടെപാന്യാകി എന്നിവയുടെ വിപുലീകരണവും നടക്കുന്നുണ്ട്. മെഡിറ്ററേനിയൻ ഭക്ഷണ വിഭവങ്ങൾക്കു പ്രാധാന്യം നൽകുന്ന ഭക്ഷണശാലയ്ക്കായി ഓഷ്യൻ ബ്ലൂവിനെ മാറ്റിയെടുക്കും.

whatsapp icon
Kerala Prime News അംഗമാവാൻ

Norwagien Cruise Updates

നോർവീജിയൻ ക്രൂസ് ലൈനിന്റെ മറ്റ് ആഡംബര കപ്പലുകളിൽ തീ ബെഡ് റൂം സ്യൂട്ടുകൾക്കുള്ള ആവശ്യകത വർധിക്കുന്നതു കണക്കിലെടുത്തുകൊണ്ട് വേണ്ട മാറ്റങ്ങളും നോർവീജിയൻ എൻകോറിൽ വരുത്തും. വലിയ ബാൽക്കണിയുള്ള ഹാവെനിലെ 2 ബെഡ് റൂം സ്യൂട്ടുകൾ ഇനി 3 ബെഡ് റൂമാക്കി മാറ്റും. നവീകരിച്ച സ്വീകരണ മുറിയും മാസ്റ്റർ ബെഡ്റൂം ഔട്ട്ഡോർ ബാൽക്കണി ഫർണിച്ചറും പ്രത്യേക ഡൈനിങ് റൂമുമെല്ലാം തയ്യാറായിട്ടുണ്ട് .ഇത്തരം മാറ്റങ്ങൾ നോർവീജിയിൻ ജോയ് എന്ന ആഡംബര കപ്പലിലും വരുത്തിയിട്ടുണ്ട് .

ഡിസംബർ രണ്ടിന് 24 പുതിയ ബാൽക്കണി സ്റ്റാട്ടർറൂമുകളും രണ്ട് ക്ലബ് ബാൽക്കണി സാറ്റർ റൂമുകളുമായിട്ടാവും നോർവീജിയൻ എൻകോർ എത്തുക. കപ്പലിലെ ഒബ്സർവേഷൻ ലോഞ്ചിലും മാറ്റങ്ങളുണ്ടാവുമെന്ന് നോർവീജിയൻ ക്രൂസ് ലൈൻ അറിയിച്ചു. ഞങ്ങളുടെ അതിഥികളുടെ ആവശ്യങ്ങളാണ് ഞങ്ങളുടെ തീരുമാനങ്ങൾക്കു പിന്നിൽ . മുതിർന്നവർക്കു വിശ്രമിക്കാനായി ഇനി കൂടുതൽ സ്ഥലങ്ങൾ, ഒപ്പം ഇഷ്ടപ്പെട്ടതും വൈവിധ്യമാർന്നതുമായ ഭക്ഷണവും ആസ്വദിക്കാം. അതിഥികൾക്കു സ്വപ്നസമാനമായ ഒഴിവുകാലം അനുഭവിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും എന്ന് നോർവീജിയൻ ക്രൂസ് ലൈൻ പ്രസിഡന്റ് ഡേവിഡ് ജെ ഹെരേറ പറഞ്ഞു

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *