Odum Kuthira Chadum Kuthira Team Video : ഒരുപിടി നല്ല ചിത്രങ്ങളുമായാണ് ഓണം പ്രേക്ഷകരെ വരവേൽക്കുന്നത്. മോഹൻലാൽ ചിത്രം ഹൃദയപൂർവം, നെസ്ലെൻ ചിത്രം ലോക, ഫഹദ് ചിത്രം ഓടും കുതിര ചാടും കുതിരയാണ് റിലീസിനെത്തുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി ഓടും കുതിര ചാടും കുതിര

പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു ട്രെയിലറിന് ലഭിച്ചത്. സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. രണ്ട് മണിക്കൂറും 34 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 29 ന് ഓണം റിലീസായിട്ടാണ് സിനിമ എത്തുന്നത്. റൊമാന്റിക് കോമഡി സിനിമയാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദർശനും ഹിന്ദി വെബ് സീരീസ് ഒക്കെ ചെയ്തിട്ടുള്ള രേവതി എന്ന മലയാളി നടിയുമാണ് സിനിമയിൽ നായിക വേഷത്തിലോ എത്തുന്നത്.
ടീമിന്റെ പുതിയ വീഡിയോ പുറത്ത്.

ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു വേഷങ്ങളിലെത്തുന്നത്. ജിന്റോ ജോർജ്ജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജെസ്റ്റിൻ വർഗ്ഗീസ് ആണ് സംഗീതം. ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അല്‍ത്താഫും ചിത്രത്തിലെ അഭിനേതാക്കളുമാണ് വീഡിയോയിലുള്ളത്. മൂക്കില്ലാ രാജ്യത്ത് എന്ന മലയാളചിത്രത്തിലെ ഏറെ പ്രശസ്തമായ ഒരു രംഗം ഇവര്‍ റിക്രിയേറ്റ് ചെയ്യുന്നതാണ് വീഡിയോ. ഓടും കുതിര ചാടും കുതിര വര്‍ക്ക് ഷോപ്പ് ഫൂട്ടേജ് ലീക്ക്ഡ് എന്ന ക്യാപ്ഷനുമായാണ് വീഡിയോ പങ്കുവെച്ചത്. വിനയ് ഫോര്‍ട്ട് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫഹദും കല്യാണിയും സുരേഷ് കൃഷ്ണയും വിനയ് ഫോര്‍ട്ടും അല്‍ത്താഫുമെല്ലാം നല്ല മനോഹരമായിട്ടുണ്ട് എന്നാണ് വീഡിയോക്ക് വരുന്ന കമന്റുകള്‍.Odum Kuthira Chadum Kuthira Team Video
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




