എളുപ്പത്തിലും രുചികരവുമായ മുട്ടക്കറി.!! | Egg Curry

Egg Curry: മുട്ട ഇഷ്ടമുള്ള ഓരോരുത്തരും പല തരത്തിലുള്ള മുട്ട വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാറുണ്ട്. അതിൽ നാം അപ്പത്തിൻ്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാൻ ഇഷ്ടപ്പെടുന്നത് മുട്ട വച്ച് കറി ഉണ്ടാക്കാനാണ്. മുട്ടക്കറി തയ്യാറാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ വളരെ പെട്ടെന്ന് എങ്ങനെ മുട്ടക്കറി തയ്യാറാക്കാമെന്ന് നോക്കാം. ഇതിനു വേണ്ട ചേരുവകൾ നമുക്ക് നോക്കാം.

മുട്ട – 4 എണ്ണം
ഉള്ളി – 3 എണ്ണം
കാശ്മീരീമഞ്ഞൾപൊടി – 1 & 1/2 ടീസ്പൂൺ
മുളക്പൊടി – 1&1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1&1/2 ടീസ്പൂൺ
ഖരം മസാലപ്പൊടി –
പച്ചമുളക് – 1 എണ്ണം
ഇഞ്ചി – 1 & 1/2 ടീസ്പൂൺ
വെളുത്തുള്ളി – 1 &1/2 ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
വെള്ളം – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
പഞ്ചസാര – 1/2 ടീസ്പൂൺ

egg curry

ഇനി നമുക്ക് പെട്ടെന്ന് തയ്യാറാക്കിയെടുക്കാം. ആദ്യം നാല് മുട്ടയെടുത്ത് ഒരു പാത്രത്തിൽ ഇട്ട് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. മുട്ട പൊട്ടിപ്പോവാതിരിക്കാൻ കുറച്ച് എണ്ണ ഒഴിച്ച് 15 മിനുട്ട് വയ്ക്കുക. അപ്പോഴേക്കും ഒരു കുക്കറെടുത്ത് ഗ്യാസിൽ വച്ച് അതിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ അധികം ചൂടാകുന്നതിന് മുൻപ് മസാലകളായ മഞ്ഞൾ പൊടി, കാശ്മീരി മുളക്പൊടി, മല്ലിപ്പൊടി, ഖരംമസാല എന്നിവ ചേർക്കുക. പെട്ടെന്ന് വഴറ്റുക. പച്ചമണം മാറി വരുമ്പോൾ നേരിയതായി അരിഞ്ഞ ഉള്ളിയും, കറിവേപ്പിലയും ചേർക്കുക. ഉള്ളി വഴന്നു വരുമ്പോൾ പച്ചമുളക്,

ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഉപ്പ് ചേർത്ത് ഇളക്കിയ ശേഷം അതിൽ കുറച്ച് വെള്ളം ഒഴിക്കുക. ശേഷം കുക്കർ മൂടിയ ശേഷം മൂന്ന് മിനുട്ട് വേവിച്ചെടുക്കുക. പിന്നീട് കുക്കർ തുറന്ന് അതിൽ അര ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം അര ഗ്ലാസ് വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ നമ്മൾ തയ്യാറാക്കി വച്ച മുട്ട തോട് കളഞ്ഞ ശേഷം ഈ ഗ്രേവിയിൽ ഇട്ട് കൊടുക്കുക. ഒന്നു മിക്സാക്കിയ ശേഷം മൂടിവയ്ക്കുക. രാവിലെ ബ്രേയ്ക്ക് ഫാസ്റ്റിനായാലും, രാത്രി ചപ്പാത്തിക്ക് വേണ്ടിയും നമുക്കിത് പെട്ടെന്ന്തയ്യാറാക്കാവുന്നതേയുള്ളു. ഇതു പോലെ ഒരിക്കൽ തയ്യാറാക്കിയാൽ പിന്നെ നിങ്ങൾ മുട്ടക്കറി വേറെ രീതിയിൽ തയ്യാറാക്കുകയേയില്ല. Video Link

0/5 (0 Reviews)
---Advertisement---

Leave a Comment