Pig Flu Pandemic In Thrissur District

തൃശൂരിൽ ആഫ്രിക്കൻ പന്നി പനി വ്യാപനം മറ്റു ജില്ലകളിൽ പടരാതിരിക്കാൻ കർശനനിർദ്ദേശം. മനുഷ്യരിലേക്ക് ഈ പനി പകരുമോ എന്ന ആശങ്ക.

Pig Flu Pandemic In Thrissur District: തൃശൂർ മാടക്കത്തറ പഞ്ചായത്തിൽ പന്നി പനി സ്ഥിരീകരിച്ചു. കട്ടിലപൂവം ബാബു വെളിയം നടത്തി വരുന്ന ഫാമിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ പന്നികളെ കളളിംങ്ങ് ചെയ്ത് മറവു ചെയ്യാനാണ് മൃഗസംരക്ഷണ ഓഫീസർക്ക് ജില്ലാ കലക്ടർ ഉത്തരവിട്ടത്. പന്നികളെ കൊല്ലാൻ വേണ്ടി ആർആർടി സംഘത്തെയും നിയമിച്ചു. ഒരു ആർപി സംഘത്തിൻ്റെ നേതൃത്വത്തിലാവും പന്നികൾക്ക് ദയാവധം നടപ്പിലാക്കുക. ഡോക്ടേഴ്സ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ എന്നിവർ അടങ്ങുന്ന ഈ ആർആർടി സംഘം കള്ളിങ് […]

Pig Flu Pandemic In Thrissur District: തൃശൂർ മാടക്കത്തറ പഞ്ചായത്തിൽ പന്നി പനി സ്ഥിരീകരിച്ചു. കട്ടിലപൂവം ബാബു വെളിയം നടത്തി വരുന്ന ഫാമിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ പന്നികളെ കളളിംങ്ങ് ചെയ്ത് മറവു ചെയ്യാനാണ് മൃഗസംരക്ഷണ ഓഫീസർക്ക് ജില്ലാ കലക്ടർ ഉത്തരവിട്ടത്. പന്നികളെ കൊല്ലാൻ വേണ്ടി ആർആർടി സംഘത്തെയും നിയമിച്ചു. ഒരു ആർപി സംഘത്തിൻ്റെ നേതൃത്വത്തിലാവും പന്നികൾക്ക് ദയാവധം നടപ്പിലാക്കുക.

ഡോക്ടേഴ്സ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ എന്നിവർ അടങ്ങുന്ന ഈ ആർആർടി സംഘം കള്ളിങ് പ്രക്രിയ നടത്തും. ഇന്ന് തന്നെ ദയാവധം പൂർത്തിയാക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം. തുടർന്ന്, പ്രാഥമിക അണുനശീകരണ നടപടികളും സ്വീകരിക്കും. ഫാമിന് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശം പ്രഖ്യാപിക്കുകയും, 10 കിലോമീറ്റർ ചുറ്റളവിൽ രോഗനിരീക്ഷണ മേഖലയായും ഏർപ്പെടുത്തുകയും ചെയ്യും. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതും, കടകളുടെ പ്രവർത്തനവും ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കാനും, പന്നികൾ, മാംസം തീറ്റ എന്നിവ ഈ പ്രദേശത്ത് നിന്ന് മറ്റുള്ള പോകുന്നതും, കൊണ്ടുവരുന്നതും നിർത്തിവയ്ക്കാനുള്ള നിർദ്ദേശവും കലക്ടർ നൽകിയിട്ടുണ്ട്.

whatsapp icon
Kerala Prime News അംഗമാവാൻ

ഈ രണ്ടുമാസത്തിനുള്ളിൽ ഏതൊക്കെ പ്രദേശങ്ങളിലാണ് രോഗം ബാധിച്ച ഫാമിൽ നിന്ന് പന്നിമാംസം കൊണ്ടുപോയതെന്നും അന്വേഷിക്കും. രോഗം സ്ഥിതീകരിച്ച മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ നിരവധി ഉദ്യോഗസ്ഥന്മാരെ ഉൾപ്പെടുത്തി റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് ചുമത നൽകുകയും ചെയ്തു.

മറ്റു ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തിയാൽ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ വെറ്റിനറി ഓഫീസറെ അറിയിക്കുകയും, വൈറസ് പടരുന്നത് തടയാനും നടപടികൾ സ്വീകരിക്കുകയും വേണം. ആഫ്രിക്കൻ പന്നി പനി പന്നികളിൽ മാത്രം കണ്ടു വരുന്ന രോഗമായതിനാൽ മറ്റു മൃഗങ്ങൾക്കോ, മനുഷ്യർക്കോ പകരാനുള്ള സാധ്യത കുറവാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Akhil C

Akhil is a skilled content writer and editor with a passion for technology and innovation. With 3+ years of experience in writing articles, blog posts, and technical documentation, Akhil’s writing style is informative, concise, and engaging. He specializes in sports, business and technology.

Leave a Comment

Your email address will not be published. Required fields are marked *