ഇന്ത്യൻ സിനിമ സംഗീതത്തിൽ മികച്ച സംഭാവനകൾ നൽകിയ സംഗീത സംവിധായകനാണ് എ.ആർ. റഹ്‌മാൻ. സംഗീത് ശിവൻ സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ‘യോദ്ധാ’എന്ന മലയാളചലച്ചിത്രത്തിനാണ് സിനിമയിൽ എ.ആർ. റഹ്മാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്.പിന്നീട് 1992-ൽ മണിരത്നത്തിന്റെ റോജാ ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാ സംഗീതലോകത്ത് അദ്ദേഹം ശ്രദ്ധേയനായി.
സംഗീത ലോകത്ത് മായാ ജാലം തീർക്കുന്ന അനശ്വര കലാകാരന്റെ ഗാനങ്ങൾക്കു പുറമേ കുടുംബ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് തിടുക്കം കൂടുതലാണ്. എന്നാൽ ആരാധകർക്ക് പോലും ഞെട്ടലുണ്ടാക്കി കൊണ്ടുള്ള വാർത്തയാണ് താരം തന്റെ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.1995 ലാണ് സൈറയും റഹ്മനും തമ്മിലുള്ള വിവാഹം നടക്കുന്നത്. തീർത്തും അറേഞ്ജ്ഡ് ആയി നടന്ന വിവാഹത്തിൽ ഖത്തീജ, റഹീമ, അമീൻ എന്നീ കുട്ടികളുമുണ്ട്.30 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണിപ്പോൾ ഇരുവരും.
അതിന്റെ മുന്നോടിയെന്നോണം ‘താനും സംഗീതജ്ഞനും വേർപിരിയുകയാണെന്ന് സൈറ അറിയിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷാ, വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പങ്കിട്ടത്തോടെ ചർച്ചയക്കപ്പെടുന്ന അഭ്യൂഹങ്ങൾക്കുള്ള മറുപടിയുമായി താരം തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ, മുപ്പത്തിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ അന്ത്യം സംഭവിക്കുന്നതായി തോന്നുന്നു.
ar rahman wife divorce
തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിൻ്റെ സിംഹാസനം പോലും വിറച്ചേക്കാം. എന്നിട്ടും, ഈ തകർച്ചയിൽ, കഷണങ്ങളാണെങ്കിലും, ഞങ്ങൾ അർത്ഥം തേടുന്നു. ഈ ദുർബ്ബലമായ അധ്യായത്തിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്‌ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും ഞങ്ങളുടെ സുഹൃത്തുക്കൾക്ക് നന്ദി. AR Rahman post
Read also: 15 വർഷത്തെ പ്രണയം; കാത്തിരിപ്പിനൊടുവിൽ കീർത്തി സുരേഷിന് മാംഗല്യം, വരൻറെ വിശേഷങ്ങൾ അറിയാം