telegram

ടെലിഗ്രാമിൽ വ്യാജസിനിമ വിതരണം , പ്രതികളെ പിടികൂടാൻ സഹായിക്കാതെ ടെലി​ഗ്രാം

pirated films in telegram

ടെലിഗ്രാം ആപ്ലിക്കേഷൻ വഴി വ്യാജസിനിമകൾ ഇറക്കുന്നത് തുടർകഥയാവുകയാണ്. കമ്പനിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണം ലഭിക്കാത്തതിനാൽ വ്യാജസിനിമകൾ ഇറക്കുന്നവരെ പിടിക്കാൻ പോലീസിന് കഴിയുനില്ല. നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി സംശയിക്കപ്പെടുന്ന ടെലിഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങൾ നിയമനിർവഹണ ഏജൻസികളുമായി പങ്കുവെക്കാമെന്ന് ടെലിഗ്രാം മേധാവി പാവെൽ ദുരോവ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും ടെലിഗ്രാമിന്റെ രീതികൾ പഴയപടി തന്നെയാണ് എന്നാണ് സൈബർ പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

മലയാളസിനിമകളുടെ വ്യാജപ്പതിപ്പുകളും ടെലിഗ്രാം വഴി പ്രചരിക്കുന്നുണ്ട്. എന്നാൽ വ്യക്തികളുടെ വിവരങ്ങൾ പോലീസിന് ലഭിക്കുന്നില്ല. ടെലിഗ്രാം പ്രൈവസി പോളിസി നിലനിൽക്കുന്നത് കാരണമാണ് ലഭിക്കാത്തത്. സോഫ് വെയർ ഉപയോഗിച്ച് തയ്യാറാക്കുന്ന ബോട്ട് അക്കൗണ്ടുകൾ നിയന്ത്രിക്കുന്ന ചാനലുകൾ വഴിയാണ് ഇപ്പോൾ ടെലഗ്രാമിൽ സിനിമകൾ പ്രചരിക്കുന്നത്. ഇത് സൃഷ്ടിച്ചയാളുടെ വിവരങ്ങൾ ടെലിഗ്രാം പോളിസി പ്രകാരം പുറത്തറിയിക്കില്ല.

whatsapp icon
Kerala Prime News അംഗമാവാൻ

pirated films in telegram

ചില കേസുകളിൽ മാത്രമാണ് ടെലിഗ്രാമിന്റെ ഭാഗത്തുനിന്നു സഹായങ്ങൾ ലഭിച്ചിട്ടുള്ളത് എന്ന് പറയുന്നു. വ്യാജ ഐ.പി. അഡ്രസുകൾ ഉപയോഗിച്ചാണ് ഇത്തരക്കാരുടെ പ്രവർത്തനം. അതിനാൽ ആ രീതിയിലും കുറ്റക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ടെലിഗ്രാമിന്റെ സഹകരണം കൂടി ഉണ്ടെങ്കിൽ മാത്രമേ ഇത്തരക്കാരെ കണ്ടെത്താൻ കഴിയു.

സിനിമ ഡൗൺലോഡുചെയ്യാൻ തമിഴ് റോക്കേഴ്‌സ് പോലെയുള്ള വെബ്സൈറ്റുകളിൽനിന്നു അത്ര എളുപ്പമല്ല. ടെലിഗ്രാമിൽ മൂവി ഗ്രൂപ്പ് പേരുകൾ തിരഞ്ഞ് കണ്ടുപിടിക്കാൻ എളുപ്പമാണ്. ഡൗൺലോഡുചെയ്യുന്ന രീതി ഒരുതവണ മനസ്സിലാക്കിയാൽ പിന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എളുപ്പമാണ്.

Read also: മികച്ച പ്രതികരണങ്ങളുമായി സൈജു കുറിപ്പിന്റെ ചിത്രം, റിവ്യൂ അറിയാം

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *