അനുദിനം സൈബർ തട്ടിപ്പുകൾ വളർന്നുകൊണ്ടിരിക്കുകയാണ്. നിരവധി ആളുകളാണ് ഓരോ ദിവസവും സൈബർ തട്ടിപ്പുകൾക്ക് ഇരയാവുന്നത്. അത്തരത്തിൽ ഇപ്പോൾ സൈബർ തട്ടിപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സംസ്ഥാന പോലീസ്. യുവതി യുവാക്കളുടെ ബാങ്ക് അക്കൗണ്ട് ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ പണം തട്ടുന്നത് എന്ന് പോലീസ് പറയുന്നു. ജോലി തേടുന്നവരെയാണ് ഇത്തരം സംഘങ്ങൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലികളും ഓൺലൈൻ ജോലികളും അന്വേഷിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആളുകളെയാണ് ഇത്തരക്കാർ ലക്ഷ്യം വെച്ച് സൈബർ തട്ടിപ്പുകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. സ്വന്തമായി ഗൂഗിൾ പേയും ബാങ്ക് അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നു എന്ന രീതിയിലാണ് തട്ടിപ്പുകൾ നടക്കുന്നത്. അവരുടെ അക്കൗണ്ടുകളിലേക്ക് പല സ്ഥലങ്ങളിലായി ട്രാൻസ്ഫർ ചെയ്ത് പണം എത്തുന്നു.
ഒരു ലക്ഷം രൂപ കടക്കുമ്പോൾ തട്ടിപ്പുകാർ പറയുന്ന അക്കൗണ്ടിലേക്ക് അത് അയക്കണം.ഇതിന് കമ്മിഷൻ നൽകുന്നു.ഇതാണ് ജോലിയായി പറയുന്നത്. ഉയർന്ന തുകയാണ് കമ്മീഷനായി വാഗ്ദാനം നൽകുന്നത്.ഇത്തരത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ വാടക അക്കൗണ്ട് ആയി ഉപയോഗിക്കുന്നതാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധമില്ലാത്ത ആളുകൾ തട്ടിപ്പിനിരെയാവുകയും ചെയ്യുന്നു. ഇത്തരം തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ വിദ്യാർത്ഥികളും മറ്റും ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചു.
police reminds about cyber scam
അപരിചിതരിൽ നിന്നും നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. ഏതെങ്കിലും തരത്തിൽ ഇത്തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ഉണ്ടാവുകയാണെങ്കിൽ ഉടൻ തന്നെ ആ വിവരം 1930 ൽ അറിയിക്കാവുന്നതുമാണ്. കൂടാതെ www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി നിൽക്കാവുന്നതാണ്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ ഓരോരുത്തരും പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതാണ്.
Read also: കൊച്ചുമകന് കഥപറഞ്ഞു കൊടുത്തു നിത അംബാനി : കേൾവിക്കരനായി കരീനയുടെ മകനും.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.