prakash varma meet director fazil

സ്വപ്നമോ യാഥാർത്ഥ്യമോ; സംവിധായകൻ ഫാസിലിനെ കണ്ട് പ്രകാശ് വർമ്മ..!! | prakash varma meet director fazil

prakash varma meet director fazil : ഒരൊറ്റ സിനിമ കൊണ്ട് മലയാള പ്രേക്ഷക മനസ്സിൽ കയറിയ നടനാണ് പ്രകാശ് വര്‍മ. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയിലെ വില്ലനായിരുന്നു പ്രകാശ് വർമ്മ. ജോർജ് സർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ഏവർക്കും പ്രിയങ്കരനായി എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. തുടരും സിനിമയിൽ നായകനോടൊപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രത്തെയാണ് പ്രകാശ് വർമ്മ അവതരിപ്പിച്ചത്. സ്വപ്നമോ യാഥാർത്ഥ്യമോ മലയാളികളുടെ പ്രിയ […]

prakash varma meet director fazil : ഒരൊറ്റ സിനിമ കൊണ്ട് മലയാള പ്രേക്ഷക മനസ്സിൽ കയറിയ നടനാണ് പ്രകാശ് വര്‍മ. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയിലെ വില്ലനായിരുന്നു പ്രകാശ് വർമ്മ. ജോർജ് സർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ഏവർക്കും പ്രിയങ്കരനായി എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. തുടരും സിനിമയിൽ നായകനോടൊപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രത്തെയാണ് പ്രകാശ് വർമ്മ അവതരിപ്പിച്ചത്.

സ്വപ്നമോ യാഥാർത്ഥ്യമോ

മലയാളികളുടെ പ്രിയ സംവിധായകൻ ഫാസിലുമായി കണ്ടുമുട്ടിയിരിക്കുകയാണ് നടൻ ഇപ്പോൾ. സംവിധായകനെ കണ്ടതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം ഫാസിലുമൊത്തുള്ള ചിത്രങ്ങളും കുറിപ്പും പങ്കുവച്ചത്. നിര്‍വാണ ഫിലിംസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ഭാര്യയുമായ സ്‌നേഹ ഈപ്പന്റെ കൂടെയാണ് പ്രകാശ് വർമ സംവിധായകനെ കാണാനെത്തിയത്. ‘എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചതിന് നന്ദി’ എന്നാണ് കണ്ടുമുട്ടൽ ചിത്രങ്ങൾക്ക് ഒപ്പം പ്രക്ഷ വർമ്മ എഴുതിയത്.

സംവിധായകൻ ഫാസിലിനെ കണ്ട് പ്രകാശ് വർമ്മ

നടനും പരസ്യചിത്ര നിര്‍മാതാവുമാണ് പ്രകാശ് വര്‍മ. സംവിധായകന്‍ ഫാസിലിനെ കണ്ടുമുട്ടിയതിന്റെ എല്ലാ ആനന്ദവും നടന്റെ മുഖത്തുണ്ട്. അദ്ദേഹത്തിനും കുടുംബത്തോടൊപ്പവും പങ്കുവെച്ച നിമിഷങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നു എന്ന അടിക്കുറിപ്പോടെയാണ് പ്രകാശ് വര്‍മ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഫാസിലിന്റെ ഭാര്യ റൊസീന ഫാസില്‍, ഇളയ മകനും നടനുമായ ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്.

‘സ്വപ്നമോ യാഥാർത്ഥ്യമോ? ഫാസിൽ സാറിനെ കണ്ടുമുട്ടിയത് അത്തരമൊരു അനുഭവമായിരുന്നു. അസാധാരണമായ സംവിധായകനാകാന്‍ എത്രയേറെ കടമ്പകളുണ്ടെന്ന് അദ്ദേഹവുമായുള്ള സംഭാഷണം ഓര്‍മ്മിപ്പിച്ചു. നമുക്ക് പ്രധാനമെന്ന് തോന്നുന്ന കഥകള്‍ പറയാനുള്ള ഇടമുണ്ടാക്കാനാവുക. പുതിയ പാഠങ്ങള്‍ പഠിച്ചുകൊണ്ടോയിരിക്കുക. പാട്ടിന്റെ സ്വാധീനം പെര്‍ഫോമെന്‍സിന്റെ ആര്‍ദ്രത ഈ സംഭാഷണം മനസ്സിലും ഓര്‍മയിലും എക്കാലവുമുണ്ടാകും’ എന്ന് പ്രകാശ് വർമ്മ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. prakash varma meet director fazil