ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഈ സീസണിലെ അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ടീമിൽ ആരാധകർക്ക് പ്രതീക്ഷകൾ വർധിച്ചിരിക്കുന്നു. രണ്ടു ജയവും രണ്ടു സമനിലയുമാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) പോയിന്റ് നേടിയെടുത്ത മത്സരങ്ങളുടെ ഫലമെങ്കിലും അതിൽ മൂന്നെണ്ണവും നടന്നത് എതിരാളികളുടെ മൈതാനത്താണ്. രണ്ടു മത്സരങ്ങളിൽ വിജയത്തിന് അരികിലെത്തിയാണ് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയതും.
ബ്ലാസ്റ്റേഴ്‌സിന്റെ ഈ പ്രകടനത്തിന് പിന്നിലെ നിർണായകമായ സാന്നിധ്യമാണ് പ്രതിരോധതാരമായ പ്രീതം കോട്ടാൽ. കഴിഞ്ഞ സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന താരം പക്ഷെ ഈ സീസണിൽ തന്റെ മികവ് പൂർണമായും പുറത്തെടുക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ആരാധകരാണ് തന്റെ ഈ പ്രകടനത്തിനു പ്രചോദനമെന്നാണ് പ്രീതം കോട്ടാൽ പറയുന്നത്.
Pritam Kotal 🗣️ “The fans in Kerala are incredible. Some of them travel 4-5 hours by bus or train just to reach Jawaharlal Nehru Stadium on matchday. Their passion motivates me, and that’s why I always try to give my best for them.” @RevSportzGlobal #KBFC pic.twitter.com/oOnw2nxB99
— KBFC XTRA (@kbfcxtra) October 20, 2024
“കേരളത്തിലെ ആരാധകർ അവിശ്വസനീയമാണ്. അവരിൽ ചിലർ നാലും അഞ്ചും മണിക്കൂർ ബസിലും ട്രെയിനിലും യാത്ര ചെയ്‌താണ് മാച്ച് ദിവസങ്ങളിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തുന്നത്. അവരുടെ ആവേശമാണ് എന്നെ പ്രചോദിപ്പിക്കുന്നത്, അതുകൊണ്ടാണ് കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ ശ്രമിക്കുന്നതും.” പ്രീതം കോട്ടാൽ പറഞ്ഞു.
preetham kottal about fans
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ആരാധകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ പ്രീതം ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ താരത്തെ വിട്ടു നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) മുന്നോട്ടു വെച്ച ഉപാധികൾ മോഹൻ ബഗാന് സ്വീകാര്യമായില്ല എന്നതിനാൽ ട്രാൻസ്‌ഫർ നടക്കാതെ പോവുകയായിരുന്നു.
പ്രീതം കോട്ടാൽ ട്രാൻസ്‌ഫർ നടക്കാതിരുന്നത് ബ്ലാസ്റ്റേഴ്‌സിന്(Kerala Blasters) അനുഗ്രഹമായെന്നു തന്നെ പറയാം. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) പ്രതിരോധത്തെ മുന്നിൽ നിന്ന് നയിക്കുന്ന താരം തന്റെ പരിചയസമ്പത്ത് ഈ സീസണിൽ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയാൽ അത് ടീമിൽ വലിയ മാറ്റങ്ങൾ തന്നെയാണുണ്ടാക്കുക.
Read also: സോം കുമാർ ഒരു ചെറിയ മീനല്ല, അരങ്ങേറ്റത്തിൽ സ്വന്തമാക്കിയത് രണ്ട് റെക്കോർഡുകൾ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.