featured 5 min 5

പ്രവാസികള്‍ക്ക് വമ്പൻ ഓഫർ ; ഡിസംബര്‍ വരെ ടിക്കറ്റിൻ്റെ പകുതി വിലയ്ക്ക് നാട്ടിലേക്ക് പറക്കാം ഓഫറുമായി എയര്‍ലൈന്‍ കമ്പനി!!

price cut for air tickets: മലയാളികൾക്ക് ഇനി ഓണം, ക്രിസ്‌മസ് അവധിക്ക് നാട്ടിലേക്ക് വരാൻ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുമായി സലാം എയർ രംഗത്ത്. കേരളത്തിലേക്ക് അടക്കം എല്ലാ സ്ഥലങ്ങളിലേക്കും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 മുതൽ ഡിസംബർ 15 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ലഭിക്കുക. ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. കോഴിക്കോട്ടേക്കും ദില്ലി, ജയ്‌പൂർ, ലക്നൗ എന്നിവിടങ്ങളിലേക്കും 25 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഓഫർ ലഭിക്കണമെങ്കിൽ ഈ മാസം […]

price cut for air tickets: മലയാളികൾക്ക് ഇനി ഓണം, ക്രിസ്‌മസ് അവധിക്ക് നാട്ടിലേക്ക് വരാൻ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുമായി സലാം എയർ രംഗത്ത്. കേരളത്തിലേക്ക് അടക്കം എല്ലാ സ്ഥലങ്ങളിലേക്കും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 മുതൽ ഡിസംബർ 15 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ലഭിക്കുക. ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം.

കോഴിക്കോട്ടേക്കും ദില്ലി, ജയ്‌പൂർ, ലക്നൗ എന്നിവിടങ്ങളിലേക്കും 25 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഓഫർ ലഭിക്കണമെങ്കിൽ ഈ മാസം 31ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം.57 ഒമാൻ റിയാലാണ് മസ്‌കറ്റിൽ നിന്നും കോഴിക്കോടേക്കുള്ള സെപ്റ്റംബർ 7 മുതലുള്ള വിമാന ടിക്കറ്റിൻ്റെ നിരക്ക്. തൊട്ടടുത്ത ദിവസം മുതൽ ഇത് 25 റിയാലിലേക്ക് ഇടിയും. 12,395 രൂപയുടെ ടിക്കറ്റിന് വെറും 5,436 രൂപ മാത്രം.

whatsapp icon
Kerala Prime News അംഗമാവാൻ

inside 7 min 5
price cut for air tickets

ലഗേജ് കുറവ്

ഏഴ് കിലോഗ്രാം ഹാൻഡ് ലഗേജ് അനുവദിക്കുന്ന ‘ലൈറ്റ് ഫെയർ’ വിഭാഗത്തിൽ ബുക്കിംഗ് നടത്തുന്നവർക്ക് മാത്രമായിരിക്കും ടിക്കറ്റ് ഇളവ് ലഭിക്കുക. 20 കിലോ ചെക്കിംഗ് ലഗേജ് ഉണ്ടെങ്കിൽ 6,500 രൂപയാകും ടിക്കറ്റ് നിരക്ക്.

കോഴിക്കോട് നിന്ന് മസ്‌കറ്റിലേക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്. 17,000 രൂപയോളമുള്ള നിരക്ക് അതിന് ശേഷം 7,399 രൂപയിലേക്ക് സെപ്റ്റംബർ 16 ഓടെ ഇടിയും. ഏറ്റവും വലിയ ഇടിവുള്ളത് ദുബൈയിലേക്കാണ്. കോഴിക്കോട് നിന്നും മസ്‌കറ്റ് വഴി ദുബൈയിലേക്കുള്ള കണക്ഷൻ വിമാനത്തിന് 7,160 രൂപയാണ് സലാം എയർ ഈടാക്കുന്നത്.

Read also: നല്ലൊരു കരിയർ ഉറപ്പാക്കാനായി കാനഡയിൽ പഠിക്കാം ; സ്റ്റഡി പെര്‍മിറ്റ് മാറ്റങ്ങൾ അറിയാം!!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *