Prithviraj Talking About L3 : മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വി രാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ പൃഥ്വി രാജ്. സര്‍സമീന്‍ എന്ന പുതിയ ഹിന്ദി ചിത്രത്തിന്റെ ഭാഗമായി അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം സംസാരിച്ചത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പക്കാലം കാണിക്കുന്ന ഭാഗങ്ങൾ ഉണ്ടാകും. എമ്പുരാനില്‍ എഐ പോലുള്ള ടെക്നോളജികള്‍ ഉപയോഗിക്കാത്തതിന്റെ കാര്യങ്ങളും പൃഥ്വി പങ്കുവച്ചു. ചിത്രത്തില്‍ പ്രണവിന്റെ ലുക്കിന് റഫറന്‍സായി എടുത്തത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മോഹന്‍ലാലിന്റെ ചിത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
L3യില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം ഉണ്ടായിരിക്കും

പൃഥ്വിരാജ് സുകുമാരൻ പറഞ്ഞതിങ്ങനെ ‘സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം കാണിക്കുന്ന ഒരു ഭാഗം L3യില്‍ ഉണ്ടാകും. പക്ഷെ ഏറെ നീണ്ട ഒരു ഭാഗമായിരിക്കില്ല, ചെറുതായിരിക്കും. ഈ യങ് വേര്‍ഷന്‍ കാണിക്കാന്‍ എഐ, ഫേസ് റീപ്ലേസ്മെന്റ് പോലുള്ള ടെക്നോളജികള്‍ ഉപയോഗിക്കാന്‍ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. ഓര്‍ഗാനിക്കായിരിക്കണം ആ രംഗങ്ങൾ എന്ന് ഉണ്ടായിരുന്നു. ഭാഗ്യത്തിന് എനിക്ക് അപ്പോൾ പ്രണവിനെ ലഭിച്ചു. ആ ലുക്കില്‍ പ്രണവിന് ലാല്‍ സാറുമായി സാമ്യമുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പോലുള്ള ചിത്രങ്ങളില്‍ ഇരുപതുകളിലെ മോഹന്‍ലാലിനെ കാണാം.
വിവരങ്ങൾ പുറത്തുവിട്ട് പൃഥ്വിരാജ്
ആ ഒരു ലുക്ക് ഇപ്പോൾ പ്രണവിനുണ്ട്. എമ്പുരാനിലെ പ്രണവിന്റെ സീനുകള്‍ക്കുള്ള ഞങ്ങളുടെ റഫറന്‍സ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ ലാല്‍ സാറിന്റെ ചിത്രങ്ങളായിരുന്നു എന്ന് പൃഥ്വി പറഞ്ഞു. ലൂസിഫര്‍ 3യില്‍ റിക്ക് യൂണ് അവതരിപ്പിച്ച ഷെന്‍ലോംഗ് ഷെന്നിനെ കൂടാതെ കൂടുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ഉണ്ടാകുമെന്നും പൃഥ്വി പറഞ്ഞു. മൂന്നാം ഭാഗത്തില്‍ മമ്മൂട്ടി ഉണ്ടാകുമോ എന്ന ചോദ്യത്തോട് അതേകുറിച്ച് ഒന്നും പറയാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വിവാദങ്ങള്‍ക്കും റീസെന്‍സറിങ്ങിനും ഇടയിൽ വലിയ കളക്ഷനായിരുന്നു എമ്പുരാന് തിയേറ്ററുകളില്‍ നിന്നും നേടിയത്. സിനിമ 260 കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കി. ഇന്‍ഡസ്ട്രി ഹിറ്റ് പദവിയും സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ മേക്കിങ് ഗംഭീരമായിരുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. ലൂസിഫർ എന്ന ചിത്രം ആരാധകർക്കിടയിൽ ഉണ്ടാക്കിയ ഓളം എമ്പുരാൻ ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഗംഭീര കളക്ഷനാണ് നേടിയത്. പാന്റും കോട്ടും ഇട്ടുവരുന്ന ലാലേട്ടനെക്കാൾ ആരാധകർക്ക് ഇഷ്ടം മുണ്ടു മടക്കി കുത്തി വരുന്ന ഏട്ടനെയാണ്. Prithviraj Talking About L3

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




