thumb 18

പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് കോളടിച്ചു ! വാർഷിക പലിശ നിരക്ക് 8.25 ശതമാനം പ്രാബല്യത്തിൽ

Provident fund increase: പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 8.25% അംഗീകരിച്ചതായി കേന്ദ്ര ധനമന്ത്രാലയം. 2022-2023ലെ 8.15 ശതമാനത്തിൽ നിന്ന് 2023-24 വർഷം 8.25 ശതമാനമായാണ് പലിശനിരക്ക് വർധിപ്പിച്ചിരിക്കുന്നത്. മൂന്നുവർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പലിശനിരക്കാണിത്. അതിനാൽ തീർച്ചയായും നിരക്ക് പരിഷ്‌കരണം ഇന്ത്യയിൽ ഉടനീളമുള്ള ദശലക്ഷക്കണക്കിന് ഇ.പി.എഫ് അംഗങ്ങൾക്ക് പ്രയോജനകരമാകും. ആറരക്കോടിയോളം വരുന്ന ജീവനക്കാർക്ക് ആശ്വാസം പകരുന്നതാണ് നടപടി. 2021-22ല്‍ പലിശനിരക്ക് ഇ.പി.എഫ്.ഒ 8.50ശതമാനത്തിൽ നിന്ന് 8.10 ശതമാനമായിരുന്നു കുറച്ചിരുന്നു. നാലു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്നനിരക്കായിരുന്നു […]

Provident fund increase: പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 8.25% അംഗീകരിച്ചതായി കേന്ദ്ര ധനമന്ത്രാലയം. 2022-2023ലെ 8.15 ശതമാനത്തിൽ നിന്ന് 2023-24 വർഷം 8.25 ശതമാനമായാണ് പലിശനിരക്ക് വർധിപ്പിച്ചിരിക്കുന്നത്. മൂന്നുവർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പലിശനിരക്കാണിത്. അതിനാൽ തീർച്ചയായും നിരക്ക് പരിഷ്‌കരണം ഇന്ത്യയിൽ ഉടനീളമുള്ള ദശലക്ഷക്കണക്കിന് ഇ.പി.എഫ് അംഗങ്ങൾക്ക് പ്രയോജനകരമാകും.

thumb 17

ആറരക്കോടിയോളം വരുന്ന ജീവനക്കാർക്ക് ആശ്വാസം പകരുന്നതാണ് നടപടി. 2021-22ല്‍ പലിശനിരക്ക് ഇ.പി.എഫ്.ഒ 8.50ശതമാനത്തിൽ നിന്ന് 8.10 ശതമാനമായിരുന്നു കുറച്ചിരുന്നു. നാലു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്നനിരക്കായിരുന്നു അത്. പിന്നീട് 2024 മെയ് 31 നാണ് 2023-2024
സാമ്പത്തിക വർഷത്തേക്കുള്ള ഇ.പി.എഫ് അംഗങ്ങളുടെ പലിശ നിരക്ക് 8.2 ശതമാനമാക്കി കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയത്. ത്രൈമാസത്തിൽ അല്ല ഇ.പി.എഫ് അംഗങ്ങളുടെ പലിശ നിരക്ക് പ്രഖ്യാപനം നടത്തുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിലാണ് വാർഷിക പലിശ നിരക്ക് പ്രഖ്യാപിക്കപ്പെടുന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

പിരിഞ്ഞ അംഗങ്ങൾക്ക് അവരുടെ അന്തിമ പി.എഫ് സെറ്റിൽമെന്റിന്റെ ഭാഗമായി പുതുക്കിയ ഇ.പി.എഫ് പലിശ നിരക്ക് വിതരണം ചെയ്‌തു തുടങ്ങിയതായും ഇ.പി.എഫ്.ഒ അറിയിച്ചു. വിരമിക്കുന്ന ഇ.പി.എഫ് അംഗങ്ങൾക്ക് അവരുടെ പി.എഫ് സെറ്റിൽമെന്റുകൾക്ക് പുറമേ പുതുക്കിയ പലിശയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. 23,04,516 ക്ലെയിമുകളിൽ ആയി ഏറ്റവും പുതിയ പലിശ നിരക്ക് ആയ 8.25 ശതമാനം ഉൾപ്പെടെ 9260.40 കോടി രൂപ ഇതിനോടകം തീർപ്പാക്കി കഴിഞ്ഞു.

20ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇ.പി.എഫ് നിക്ഷേപം നിർബന്ധമാണ്. ഇ.പി.എഫ് ആന്‍ഡ് എം.പി നിയമപ്രകാരം ഓരോ ജീവനക്കാരും എല്ലാ മാസവും ശമ്പളത്തിന്റെ 12 ശതമാനം തുക ഇ.പി.എഫ് അക്കൗണ്ടിലേക്ക് അടയ്ക്കണം. ഇതിന് തത്തുല്യതുക സ്വന്തം നിലക്ക് തൊഴിലുടമയും ജീവനക്കാരന്റെ ഇ.പി.എഫ് അക്കൗണ്ടിലേക്ക് അടയ്ക്കണം. ഇതില്‍ ജീവനക്കാരന്‍ അടയ്ക്കുന്ന തുക പൂര്‍ണമായും ഇ.പി.എഫ് അക്കൗണ്ടിലേക്ക് മാറ്റും. എന്നാല്‍, തൊഴിലുടമ അടയ്ക്കുന്ന തുകയുടെ 3.67 ശതമാനമേ ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നുള്ളൂ. ബാക്കി 8.33 ശതമാനം പോകുന്നത് അതേ ജീവനക്കാരന്റെ എംപ്ലോയീ പെന്‍ഷന്‍ സ്‌കീമിലേക്കാണ് പോകുന്നത് (ഇ.പി.എസ്).

നിങ്ങളുടെ ഇ.പി.എഫ് പലിശ ക്രെഡിറ്റ് ആയിട്ടുണ്ടോയെന്ന് അറിയാൻ താഴെ പറയുന്ന രീതികൾ ഉപയോഗിക്കാം..

Provident fund increase

ഇ.പി.എഫ് വെബ്‌സൈറ്റ്: ഇ.പി.എഫ്

ഇന്ത്യയുടെ വെബ്‌സൈറ്റിലേക്ക് പ്രവേശിച്ച് “ഫോർ എംപ്ലോയീസ്” വിഭാഗത്തിലേക്ക് പോകുക. സർവീസസ് ടാബിന് കീഴിലുളള മെമ്പർ പാസ്ബുക്കിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ ചെയ്യുന്നതിനായി നിങ്ങളുടെ യു.എ.എൻ, പാസ്വേഡ്, ക്യാപ്‌ച എന്നിവ നൽകുക. രജിസ്ട്രേഷൻ കഴിഞ്ഞ് 6 മണിക്കൂറിനുള്ളിൽ നിങ്ങളുടെ പാസ്ബുക്ക് യൂണിഫൈഡ് മെമ്പർ പോർട്ടലിൽ ദൃശ്യമാകുന്നതാണ്.

മിസ്‌ഡ് കോൾ സേവനം: നിങ്ങളുടെ

രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ്‌ കോൾ നൽകി പാസ്ബുക്ക് വിശദാംശങ്ങൾ നേടാവുന്നതാണ്.

SMS സേവനം: SMS സേവനം

പ്രയോജനപ്പെടുത്തുന്നതിന് “EPFOHO UAN” എന്ന് SMS 7738299899 എന്ന നമ്പറിലേക്ക് അയക്കുക. വിവിധ പ്രാദേശിക ഭാഷകളിൽ അക്കൗണ്ട് നില പരിശോധിക്കാവുന്നതാണ്.

ഉമങ് ആപ്പ്: ഔദ്യോഗിക ഉമങ് ആപ്പ്

സന്ദർശിച്ച് ലോഗിൻ ചെയ്യുക, മൊബൈലിൽ നിങ്ങളുടെ ഇ.പി.എഫ് പാസ്ബുക്ക് ആക്‌സസ് ചെയ്യുക.

Read also: പെൻഷൻ മുടങ്ങാതിരിക്കാൻ ബജറ്റിൽ പറഞ്ഞ പ്ലാൻ ബി; പണം ചെലവഴിക്കുന്നതിൽ പരിഷ്കരണം !!!

Niranjan K

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

2 thoughts on “പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് കോളടിച്ചു ! വാർഷിക പലിശ നിരക്ക് 8.25 ശതമാനം പ്രാബല്യത്തിൽ”

  1. Pingback: സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു!! current gold price 1 -super

  2. Pingback: അടിച്ചു കേറി പൊന്നും വില, ഇനി സ്വർണം തൊട്ടാൽ പൊള്ളും!!! today's gold rate 1- super

Leave a Comment

Your email address will not be published. Required fields are marked *