Ramesh Narayanan And Asif Ali Meet : സംഗീതജ്ഞന്‍ രമേഷ് നാരായണനും നടൻ ആസിഫ് അലിയും ഇഫ്താർ ആഘോഷിക്കുന്നതിന്റെയും കെട്ടിപിടിക്കുന്നതിന്റെയും വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലാവുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഒരു വേദിയില്‍ വച്ച് നടന്‍ ആസിഫ് അലിയോട് സംഗീതജ്ഞന്‍ രമേഷ് നാരായൺ ചെയ്ത അവഗണന വലിയ ചർച്ചയാവുകയും വിവാദമാവുകയും ചെയ്തിരുന്നു. നാരായണന്റെ പ്രവർത്തിയിലെ തെറ്റ് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നേരെ സൈബർ ആക്രമണം വരെ ഉയർന്നു.
ഞാന്‍ എന്താ പറയ്ക നിങ്ങളോട് എന്ന് ആസിഫ് അലി
ആസിഫലിയെ പിന്തുണച്ചും ആരാധകർ എത്തിയിരുന്നു. ഇതിനെതിരെ വളരെ മാന്യമായാണ് ആസിഫ് പ്രതികരിച്ചത്. എന്നാൽ ഇപ്പോൾ ഇരുവരും കെട്ടിപിടിച്ചു കൊണ്ട് സംസാരിക്കുന്നതാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ എല്ലാ പരിഭവവും മറന്ന് പരസ്പരം ആശ്ലേഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നിലാണ് ഇരുവരും സന്തോഷം പങ്കിട്ടത്. ഞാന്‍ എന്താ പറയ്ക നിങ്ങളോട് എന്ന് ആസിഫ് രമേശ് നാരായണിനോട് ചോദിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നിൽ സന്തോഷം പങ്കിട്ട് ആസിഫ് അലിയും രമേശ് നാരായണൻ
എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്‍ലര്‍ ലോഞ്ച് വേദിയിലായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. ആന്തോളജിയിലെ ഒരു ചിത്രത്തിന് സംഗീതം പകര്‍ന്നത് രമേഷ് നാരായണൻ ആയിരുന്നു. ഇതിനായി മൊമെന്‍റോ നൽകാൻ സദസിലുണ്ടായിരുന്ന ആസിഫ് അലിയെ അവതാരക സ്റ്റേജിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ആസിഫില്‍ നിന്ന് മൊമെന്റോ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും തുടർന്ന് ജയരാജില്‍ നിന്നുമാണ് ഇത് കൈപ്പറ്റിയത്.
ഇത് സോഷ്യല്‍ മീഡിയയില്‍ ഉടനീളം വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. എന്നാല്‍ രമേഷ് നാരായണിനെതിരായ വിമര്‍ശനം സൈബര്‍ ആക്രമത്തിന്‍റെ നിലയിലേക്ക് എത്തി. തുടർന്ന് ആസിഫ് അലി തന്നെ ഇത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തുകയായിരുന്നു. ‘സംവത്തിൽ തനിക്ക് വിഷമമോ പരിഭവമോ ഇല്ല. അദ്ദേഹത്തിന്‍റെ പേര് തെറ്റി വിളിച്ചു. ആദ്യം വിളിക്കാനും മറന്നു എന്നും സ്വാഭാവിക പിരിമുറുക്കം അദ്ദേഹത്തിന് ഉണ്ടായിരിക്കാം എന്നുമാണ് ആസിഫ് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച പിന്തുണയില്‍ അതിയായ സന്തോഷം ഉണ്ടെന്നും പക്ഷേ അദ്ദേഹത്തിന് എതിരെ ഹേറ്റ് ക്യാമ്പയ്ന്‍ നടക്കുന്നതിനോട് എനിക്ക് ഒട്ടും താല്പര്യം ഇല്ല എന്നുമാണ് ആസിഫ് അലി അന്ന് പറഞ്ഞത്. Ramesh Narayanan And Asif Ali Meet
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.