ranbeer kapoor speaks about his childhood: പ്രമുഖ ബോളിവുഡ് നടനായ റിഷി കപൂറിന്റെയും ബോളിവുഡ്നടിയായ നീതു സിങ്ങിന്റെയും മകനായ രൺബീർ കപൂർ 2007 ൽ പുറത്തിറങ്ങിയ ‘സാവരിയ’എന്ന സിനിമയിലൂടെയാണ് സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നുവന്നത്. തന്റെ മികവുറ്റ അഭിനയംകൊണ്ടും കഴിവുകൊണ്ടും ബോളിവുഡിലെ ഏറ്റവും മികച്ചനടന്മാരിൽ ഒരാളാവാൻ പെട്ടന്നുതന്നെ രൺവീറിന് കഴിഞ്ഞു.
ബോളിവുഡ് ആക്ടർ അലിയാബട്ട് ആയുള്ള വിവാഹജീവിതത്തിൽ റഹ എന്നുവിളിക്കുന്ന അതീവസുന്ദരിയായ മോളുടെ അച്ഛൻ കൂടിയാണ് ഇപ്പോൾ രൺവീർ. തന്റെ മികച്ചഭിനയത്തിലൂടെ ആരാധർക്കിടയിൽ താരംഗമായിമാറിയ താരം തന്റെ ബാല്യകാലത്തെയും പേടിക്കുന്ന ഓർമകളെയും കുറിച്, നിഖില്‍ കാമത്തിന്റെ പോഡ്കാസ്റ്റിൽ തുറന്നുപറയുകയുണ്ടായി.അച്ഛന്‍ മുന്‍കോപിയായിരുന്നു. അഭിനയത്തോടും ഭക്ഷണത്തോടും മദ്യത്തോടും വലിയ പ്രിയമായിരുന്നു. നല്ല മനുഷ്യനായിരുന്നു. പക്ഷേ ഒരിക്കലും ഒരു സുഹൃത്തിനെപ്പോലെ എന്നോട് പെരുമാറിയിട്ടില്ല.
അദ്ദേഹം ഞങ്ങളോട് ഒച്ചയിട്ടിട്ടില്ല, ഒരിക്കല്‍ പോലും കയ്യുയര്‍ത്തി സംസാരിച്ചിട്ടില്ല. പക്ഷേ എനിക്കൊരിക്കലും അദ്ദേഹത്തോട് വിയോജിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് ഒരിക്കല്‍പോലും ‘നോ’ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് മുന്നില്‍ തല താഴ്ത്തിയാണ് എപ്പോഴും നില്‍ക്കാറുള്ളത്. പറയുന്നതെല്ലാം അതുപോലെ അനുസരിക്കും. അദ്ദേഹം എന്നെ സ്‌നേഹിച്ചിരുന്നു എന്നറിയാം.
ranbeer kapoor speaks about his childhood
പക്ഷേ ഞങ്ങള്‍ തമ്മില്‍ ഒരകലമുണ്ടായിരുന്നു.എന്നും താരം പങ്കുവെച്ചു.അച്ഛനും അമ്മയും തമ്മിലുള്ള വഴക്കുകൾക്കിടയിൽ താൻ ആശ്വാസം കണ്ടതിയിരുന്നത് കോണിപടികളിൽ സമയം ചിലവിട്ടാണെന്നും താരം തുറന്നുപറഞ്ഞു എന്നിട്ടും തന്റെ പിതാവിന് ക്യാൻസർ എന്ന മാരകരോഗം ബാധിച്ചപ്പോൾ താങ്ങായും തണലായും കൂടെ നിന്നതും അമ്മ തന്നെയാണ് എന്നും താരം വ്യക്തമാക്കി.
Read also: ഒടുവിൽ ഇത് സംഭവിച്ചു ; എ ആർ റഹ്‌മാനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ചു അമൃത സുരേഷ്!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.