Ranjan Pramod About Sathyan Anthikad: സമൂഹമാധ്യമം ഇപ്പോൾ ചർച്ചചെയ്യുന്നത് സത്യൻ അന്തിക്കാടിനെയും രഞ്ജൻ പ്രമോദിനെയുമാണ്. താന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ഒ ബേബിയെക്കുറിച്ച് സത്യന്‍ അന്തിക്കാട് കുറിച്ച അഭിനന്ദന പോസ്റ്റിലെ പരാമര്‍ശത്തിന് വിമര്‍ശനവുമായി രഞ്ജന്‍ പ്രമോദ് രംഗത്ത് വന്നിരിക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിൽ കെ ജി ജോർജ് ചിത്രം ഇരകളെ കുറിച്ച് പരാമർശിച്ചതിനെ തുടർന്നാണ് തർക്കം രൂക്ഷമായത്.ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ഈ സംഭവത്തെ കുറിച്ച് വിവരിച്ചത്.കെ ജി ജോര്‍ജ്, അടൂര്‍ ഗോപാലകൃഷ്ണന്‍, പത്മരാജന്‍, ഐ വി ശശി, ജോണ്‍ എബ്രഹാം തുടങ്ങിയ സംവിധായകരുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷേ ഇതൊരു മോശം പ്രവണതയാണ് എന്നാണ് എനിക്ക് തോന്നുന്നത്.
ഒരു കാര്യവുമില്ലാതെ ഇരകള്‍ എന്ന സിനിമയുമായി ഒ ബേബിയെയോ ജോജിയെയോ ഒക്കെ താരതമ്യപ്പെടുത്തുന്നത് ഒരു നല്ല മനോഭാവമായി തോന്നുന്നില്ല എനിക്ക് എന്നായിരുന്നു അത് സത്യേട്ടന്‍ പറഞ്ഞാലും ആര് പറഞ്ഞാലും ശരി അതൊരു സിനിമയെ തകര്‍ക്കലാണ് സത്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.ഈ സിനിമയിലെ ഒരു പോയന്റിലും ഇരകൾ എന്ന സിനിമയെ കുറിച്ച് പരാമർശിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു .അന്നത്തെ സൗകര്യങ്ങളോ ടെക്നോളജിയോ ഒന്നുമല്ല ഇന്നുള്ളത്. ജോര്‍ജ് സാറിന് ലഭ്യമായിരുന്ന ഒരു ടെക്നോളജി വച്ചിട്ട് ഓ ബേബി പോലെ ഒരു സിനിമ ഷൂട്ട് ചെയ്യാന്‍ പോലും പറ്റില്ല.
ഞാന്‍ ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടേക്ക് ജനറേറ്ററോ ഔട്ട്ഡോര്‍ യൂണിറ്റോ ഒന്നും പോവില്ല. പണ്ടത്തെ ലൈറ്റും ക്യാമറയും ഫിലിമും ഒക്കെ ആയിരുന്നെങ്കില്‍ നമുക്കിത് പ്രായോഗികമായി സാധ്യമല്ല. ഡിജിറ്റല്‍ ടെക്നോളജി ഉണ്ടാവുന്നതുകൊണ്ടും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ വന്നതുകൊണ്ടുമാണ് ആ തരത്തിലുള്ള ലൊക്കേഷനുകളില്‍ ചിത്രീകരിക്കാന്‍ പറ്റുന്നത് . കാലം മാറുന്നതിന് അനുസരിച്ച് ഓരോ സിനിമകളുടെ ക്വാളിറ്റിയിലും വ്യത്യാസം വരും. ഒരു സിനിമയെ വേറെ ഒരെണ്ണമായി താരതമ്യപ്പെടുത്തുമ്പോൾ ആ സിനിമ കാണാൻ ഉള്ള പ്രേഷകരുടെ താൽപര്യത്തെ ഇല്ലാതാകുകയാണ് ചെയ്യുന്നത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.