Reliance Offered Money For Diaster Relief: ഒരു നാടിന്റെ കണ്ണീരായി മാറിയ ദുരന്തമാണ് വയനാടിന്റേത്. നിരവധി മനുഷ്യരാണ് വയനാടിന് സഹായവുമായി എത്തിയത്. ഇപ്പോളിത വയനാടിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നിത അംബാനി. ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.അടിയന്തര സഹായങ്ങൾപ്പ് പുറമെ ദീർഘകാല വികസന പ്രവർത്തനങ്ങളും റിലയൻസ് ഏകൊപിപ്പിക്കും എന്ന് അറിയിച്ചിരിക്കുകയാണ് .
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവയും ഉൾപ്പെടും. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി റിലയൻസ് ഫൗണ്ടേഷൻ്റെ ദുരന്തനിവാരണ സംഘം സംസ്ഥാന അധികാരികളുമായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായും ചേർന്ന് പ്രവർത്തിക്കും. പാൽ, പഴങ്ങൾ തുടങ്ങിയവ മുതൽ അടുക്കളയിലേക്ക് ആവശ്യമായ റേഷൻ, പാത്രങ്ങൾ ഉൾപ്പെടെയുള്ള മറ്റ് അവശ്യസാധനങ്ങളും ക്യാമ്പുകളിൽ കഴിയുന്നവർക്ക് വിതരണം ചെയ്യും. വെള്ളം, ടോയ്‌ലറ്ററികൾ, അവശ്യ ശുചിത്വ വസ്തുക്കൾ, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളും ഉറപ്പാക്കും.
Reliance Offered Money For Diaster Relief
വീട് നഷ്‌ടമായ കുടുംബങ്ങളെ ദൈനംദിന ജീവിതം പുനരാരംഭിക്കാൻ സഹായിക്കുന്നതിന് താൽക്കാലിക ഷെൽട്ടറുകൾ, കിടക്കകൾ, വസ്ത്രങ്ങൾ, അടുക്കളയിലേക്കുള്ള അവശ്യവസ്തുക്കൾ എന്നിവ നൽകും. സുസ്ഥിര ഉപജീവനം പുനസ്ഥാപിക്കുന്നതിനായി വയനാടിൻ്റെ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായി വിത്ത്, കാലിത്തീറ്റ, ഉപകരണങ്ങൾ, തൊഴിൽ പരിശീലനം കൃഷി, എന്നിവയ്ക്ക് പിന്തുണ നൽകും. ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസത്തിൻ്റെ തുടർച്ച ഉറപ്പാക്കാൻ പുസ്തക വിതരണം ഉണ്ടാകും . ആശയ വിനിമയം മെച്ചപ്പെടുത്തുന്നതിനായി ടവറുകൾ സ്ഥാപിക്കുകയും ജിയോ ഭാരത് ഫോണുകളും ലഭ്യമാക്കും.ക്യാംപുകളിലെ താമസക്കാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാകും. ദുരന്തബാധിതർക്ക് പ്രത്യേകിച്ച് കുട്ടികൾക്കും യുവാക്കൾക്കും കൗൺസിലിംഗ് നൽകും.
അതിനോടൊപ്പം കമ്മ്യൂണിറ്റി ഹീലിംഗ് സെന്ററുകളും തുടങ്ങും. വയനാടൻ ജനതയുടെ ദുരിതവും ഉരുൾപൊട്ടൽ മൂലമുണ്ടായ വൻ നാശനഷ്ടങ്ങളും ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. ഈ സമയം ഉരുൾപൊട്ടൽ ബാധിച്ച ഓരോ വ്യക്തികൾക്കും കുടുംബത്തിനും ഒപ്പമുണ്ടെന്നും കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി പറഞ്ഞു.ദീർഘകാലാടിസ്ഥാനത്തിലുള്ള ദുരന്തസാധ്യത നേരിടാനുള്ള സംരംഭങ്ങളെ അടിസ്ഥാനമാക്കി വയനാട്ടിലും രാജ്യത്തുടനീളവുമുള്ള മറ്റ് ദുർബല പ്രദേശങ്ങളിലും പ്രവർത്തനം ശക്തിപ്പെടുത്തുകയാണ് ഫൗണ്ടേഷൻ ഇതിലൂടെ ലക്ഷ്യമിടുന്നത്. റിലയൻസ് ഫൗണ്ടേഷൻ ടീം സംസ്ഥാന അധികാരികളുമായി ചേർന്ന് ദുരിതാശ്വാസ നടപടികളുടെ ഭാഗമാകും എന്നും അറിയിച്ചിട്ടുണ്ട് .
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.