ഈ അടുത്തിടെയാണ് റിയാസ്ഖാന്റെ മകനും നടനുമായ ഷാരിഖ് ഹസ്സന്റെ വിവാഹം നടന്നത്. മരിയ ജെനിഫര്‍ ആണ് വധു. ഇരുവരുടെയും വിവാഹം കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു നടന്നത്. കല്യാണ ആഘോഷങ്ങളുടെ വീഡിയോകളും മറ്റ് ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. (Riyas Khan Son Shariq Hassan won applause on social media) മകനേക്കാൾ ചുള്ളൻ ആയിരുന്നു റിയാസ് ഖാൻ.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹതിരായത്.
ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമാണ് ഇരുവരുടെയും വിവാഹം നടന്നത്.ഷാരിഖ് ഹസ്സൻ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞ കയ്യടി നേടിയിരിക്കുകയാണ്. നിങ്ങൾ വില്ലന്റെ മകൻ അല്ല നിങ്ങളാണ് യഥാർത്ഥ ഹീറോ എന്നാണ് തമിഴ് ആരാധകർ ഒന്നടങ്കം ഷാരിഖ് ഹസ്സനെ കുറിച്ച് പറയുന്നത്.ഷാരിഖ് വിവാഹം ചെയ്ത മരിയ ജെനിഫര്‍ നേരത്തെ വിവാഹിതയും, പത്ത് വയസ്സുകാരിയുടെ അമ്മയുമാണ്. അടുത്തിടെ ഷാരിഖ് ഹസനും മരിയ ജെനിഫറും നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Riyas Khan Son Shariq Hassan won applause on social media
ഒറ്റയ്ക്ക് തന്റെ മകളെ വളർത്തിയ കാര്യങ്ങളും ആ ജീവിതത്തിലേക്ക് ഷാരിഖ് ഹസന്റെ കടന്നുവരവും മരിയ ജെനിഫര്‍ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇതോടെ സോഷ്യൽ മീഡിയയിൽ വൻ കയ്യടിയും പ്രശംസയും ആണ് ഷാരിഖ് ഹസന് ലഭിക്കുന്നത്. രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ, തന്റെ മകളെ അംഗീകരിക്കുന്ന ആളായിരിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഷാരിഖ് തന്നെക്കാള്‍ മകളെ കെയര്‍ ചെയ്യുന്നത് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി എന്നും അഭിമുഖത്തിൽ മരിയ ജെനിഫര്‍ പറഞ്ഞു. സ്വന്തം കൊച്ചുമകളെ പോലെ തന്നെയാണ് ഷാരിഖിന്റെ അച്ഛനും അമ്മയും അവളെ നോക്കുന്നത് എന്നും മരിയ കൂട്ടിച്ചേർത്തു.
ഇതോടെ ഷാരിഖിന് മാത്രമല്ല കുടുംബത്തിനും വലിയ കൈയ്യടി ആണ് സോഷ്യൽ മീഡിയയിൽ. ഇവരൊക്കെ സെലിബ്രിറ്റികളാണ്. സോഷ്യല്‍ മീഡിയയില്‍ എങ്ങനെ വാര്‍ത്തകള്‍ വരുമെന്ന് മരിയ പേടിച്ചിരുന്നു. അപ്പോഴൊക്കെ മരിയയെ ചേര്‍ത്തു പിടിയ്ക്കുന്ന ഷാരിഖിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. എന്റെ ഭാര്യ എന്റെ മകള്‍ ആര് എന്തു പറഞ്ഞാലും എനിക്ക് വിഷയമല്ല എന്ന് ഷാരിഖ് പറയുന്നു. നിരവധി തമിഴ് ചിത്രങ്ങളിൽ ഷാരിഖ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ബിഗ് ബോസ് സീസണ് 2 യില്‍ മത്സരിച്ചതിന് ശേഷമാണ് ഷാരിഖിന് കൂടുതൽ ജനശ്രദ്ധ ലഭിച്ചത്. നിലവില്‍ ലോകേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന റിസോര്‍ട്ട് എന്ന ചിത്രമാണ് ഷാരിഖിന്റെ ഏറ്റവും പുതിയ പ്രൊജക്റ്റ്.
Read Also: ദുബായ് വ്യോമയാനമേഖലയിൽ വൻ തൊഴിലവസരങ്ങൾ വരുന്നു
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.