Sandy Master Talking About Lokah : ഡൊമനിക് അരുൺ സംവിധനം ചെയ്ത ലോക തീയേറ്ററുകളിൽ മികച്ച വിജയവുമായി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ എല്ലാവരുടെയും അഭിനയം ഏറെ പ്രശംസ നേടുന്നുണ്ട്. കല്യാണിയും നെസ്ലെനും ഗംഭീര പ്രകടനം കാഴ്ച വച്ചു എന്ന് പറയുമ്പോഴും അതെ പോലെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വ്യക്തിയാണ് വില്ലൻ വേഷം കൈകാര്യം ചെയ്ത സാൻഡി മാസ്റ്റർ. അതി ഗംഭീര പ്രകടനം തന്നെയാണ് ഇദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്. ഇപ്പോളിതാ സിനിമയെ കുറിച് മനസ് തുറന്നു സംസാരിക്കുകയാണ് സാൻഡി മാസ്റ്റർ.
എന്നെ പ്രോത്സാഹിപ്പിച്ചത് ആ നടൻ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ സിനിമയിലെ തന്റെ പ്രകളടണം കണ്ടിട്ടാണ് തന്നെ ലോകയിലേക്ക് കാസ്റ്റ് ചെയ്തതെന്ന് സാൻഡി മാസ്റ്റർ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിൽ വില്ലൻ കഥാപാത്രത്തെയാണ് സാൻഡി മാസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്. ഡൊമിനികും നിമിഷും ആണ് തന്നെ വിളിക്കുന്നത്. സ്ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ താൻ ഓക്കേ പറഞ്ഞു എന്നും നല്ല കഥ ആയിരുന്നു എന്നും സാൻഡി മാസ്റ്റർ പറഞ്ഞു.
കഥ കേട്ടപ്പോൾ തന്നെ ഓക്കേ പറഞ്ഞു സാൻഡി മാസ്റ്റർ പറയുന്നു.

ലിയോ പോലെ അല്ല ഇതിൽ വേറെ ടൈപ്പ് പൊലീസ് വേഷമാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു എന്നും സിനിമയിൽ കല്യാണിയുടെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഡ്യൂപ്പിനെ വെച്ചാണ് കല്യാണി ഫൈറ്റുകൾ ചെയ്തെന്ന വാർത്ത തെറ്റാണെന്നും ഫൈറ്റുകൾ എല്ലാം കല്യാണി തന്നെയാണ് ചെയ്തതെന്നും അവർ അതിനായി അവർ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും സാൻഡി മാസ്റ്റർ പറഞ്ഞു. സിനിമയിലെ പോലെ തന്നെ ജോളി ആയിട്ടുള്ള മനുഷ്യൻ ആണ് ടൊവിനോയെന്നും സാൻഡി മാസ്റ്റർ കൂട്ടിച്ചേർത്തു.

അദ്ദേഹം തന്നെ നന്നായി പ്രോത്സാഹിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് ലോക – ചാപ്റ്റർ വൺ: ചന്ദ്ര. ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടു. പോസിറ്റീവ് റെസ്പോൺസ് ആണ് സിനിമക്ക് ലഭിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്ലെൻ, എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. Sandy Master Talking About Lokah
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




