Saudi riyadh Metro Updates: നഗരത്തെ വരിഞ്ഞുമുറുക്കിയ ഗതാഗതക്കുരുക്കിന് പരിഹാരമായി സൗദി തലസ്ഥാനമായ റിയാദില്‍ നിർമിക്കുന്ന മെഗാ മെട്രോ റെയില്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് സൗദി പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ റിയാദ് മെട്രോയില്‍ വിശാലമായ നഗരത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന 84 റെയില്‍വേ സ്റ്റേഷനുകളും 176 കിലോമീറ്റർ തർക്കമുള്ള ആറ് ലൈനുകളും ഉൾപ്പെടുന്നുണ്ടെന്നാണ് സൗദി വാര്‍ത്താ പോർട്ടലായ അഖ്ബര്‍ 24 റിപ്പോര്‍ട്ട് ചെയ്തത്.
ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പരിസ്ഥിതി സൗഹൃദ നൈറ്റിന്റെ ഭാഗമായി ഇലക്ട്രോണിക് ട്രെയിനുകളാണ് റഇയോദ് മെട്രോയ്ക്കായി സര്‍വീസ് നടത്തുക. കൂടാതെ അതിന്‍റെ സ്റ്റേഷനുകള്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും അധികൃതരെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുഗതാഗതത്തിന്‍റെ നട്ടെല്ലായി മെട്രോ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി റിയാദ് മെട്രോ റെയില്‍ ശൃംഖല നഗരത്തിലെ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്, ഖാലിദ് ഇൻറർനാഷണൽ എയർപോർട്ട് ,യൂണിവേഴ്‌സിറ്റികള്‍, സെന്‍ട്രല്‍ റിയാദ് എന്നിവയെയും ബന്ധിപ്പിക്കും.
Saudi riyadh Metro Updates
ആദ്യ ഘട്ടത്തില്‍ പ്രതിദിനം 12 ലക്ഷം യാത്രക്കാരെ ഉള്‍ ക്കൊള്ളുന്ന തരത്തിലാണ് 22.5 ബില്യൺ ഡോളറിൽ ചിലവ് വരുന്ന മെട്രോയുടെ നിർമാണം.. പദ്ധതി നല്ല രീതിയിൽ പ്രവര്‍ത്തനക്ഷമമാവുന്നതോടെ ദിവസേന 3.6 ദശലക്ഷം യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കും. റിയാദിലെ ഗതാഗതക്കുരുക്ക് മറികടക്കാന്‍ മെട്രോ സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ സാധിക്കുമെന്ന് റിയാദ് മേയര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അയ്യാഫ് പറഞ്ഞു. നിലവില്‍ റിയാദ് നഗരത്തിലേക്കുള്ള യാത്രകളില്‍ 90 ശതമാനവും സ്വകാര്യ കാറുകളിലാണ്. ബാക്കി 10 ശതമാനം ടാക്സികളുമാണ്. നഗരത്തിലെ ഗതാഗതക്കുരിക്കരുക്കിനുള്ള അടിസ്ഥാന കാരണവും ഇതാണ്. എന്നാല്‍ അകലെയുള്ള സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന തരത്തിലുള്ള മെട്രോ സംവിധാനം വരുന്നതോടെ വലിയ തോതില്‍ സ്വകാര്യ വാഹനങ്ങള്‍ അപ്രത്യക്ഷമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ഗതാഗത അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദിയുടെ അഭിമാന പദ്ധതികളിലൊന്നായ റിയാദ് മെട്രോയ്ക്കായി വളരെ പ്രതീക്ഷയോടെയാണ് നഗരത്തിലെ താമസക്കാര്‍ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2030ലെ വേള്‍ഡ് എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുന്ന സൗദിയില്‍, എക്‌സ്‌പോയുമായി ബന്ധപ്പെട്ട പ്രധാന പരിപാടികളെല്ലാം നടക്കുന്നത് റിയാദിലാണ്. അതിനു മുന്നോടിയായി ഗതാഗതം സുഗമമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.