set exam 2025 details: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനായി കേരളസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജനുവരി 2025ന് (SET exam 2025) അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തുല്യ ഗ്രേഡും ബി.എഡ് എന്നിവയാണ് യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് ബി.എഡ്. വേണമെന്ന നിബന്ധനയില്ല.
L.T.T.C, D.L.Ed തുടങ്ങിയ ട്രെയിനിങ് കോഴ്കൾ വിജയിച്ചവരെയും സെറ്റിന് പരിഗണിക്കും. എസ്.സി /എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗത്തിൽപ്പെടുന്നവർക്ക് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. പോസ്റ്റ് ഗ്രാഡ്വേറ്റ് ബിരുദം മാത്രം നേടിയവർ അവസാന വർഷ ബി.എഡ്. കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം. അവസാനവർഷ പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സ് പഠിക്കുന്നവരാണെങ്കിൽ ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം.
set exam 2025 details
സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപന തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 20 വരെ പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജനറൽ/ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിൽ 1000 രൂപയും എസ്.സി./ എസ്.ടി./പി.ഡബ്ല്യു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈനായി അടയ്ക്കണം.
പി.ഡബ്ല്യു.ഡി. വിഭാഗത്തിൽപ്പെടുന്നവർ മെഡിക്കൽ സർട്ടിഫിക്കററ്റ് (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്), എസ്.സി./എസ്.ടി. വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ എന്നിവ സെറ്റ് പാസാകുന്നപക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം. സർട്ടിഫിക്കേറ്റുകൾ 2023 സെപ്റ്റംബർ 26-നും 2024 ഒക്ടോബർ 25-നും ഇടയിൽ ലഭിച്ചതായിരിക്കണം. പി.ഡബ്ല്യു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം ഓൺലൈൻഅപേക്ഷയോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഒക്ടോബർ 30-ന് മുമ്പ് തിരുവനന്തപുരം എൽ.ബി.എസ്. സെന്ററിൽ ലഭിക്കത്തക്കവിധം അയക്കണം.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.