Set Mund Cleaning Tip:ഓണം, വിഷു പോലുള്ള വിശേഷാവസരങ്ങളിൽ മിക്ക സ്ത്രീകളും ഏറ്റവും കൂടുതൽ ധരിക്കാൻ ആഗ്രഹിക്കുന്ന വസ്ത്രങ്ങളിൽ ഒന്നാണ് സെറ്റ് സാരി അല്ലെങ്കിൽ സെറ്റുമുണ്ട്. കാഴ്ചയിൽ ഇത്തരം വസ്ത്രങ്ങൾ വളരെ ഭംഗി നൽകുമെങ്കിലും ഓരോ തവണ ഉപയോഗിച്ച് കഴിഞ്ഞാലും അത് പഴയ രീതിയിൽ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരു ചെറിയ ഓടിന്റെ കഷണം ഉപയോഗപ്പെടുത്തി എത്ര പഴകിയ സെറ്റ് മുണ്ടും, സാരിയുമൊക്കെ പുതിയ രൂപത്തിലേക്ക് ആക്കി എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിലേക്ക് സാരിയെ ആക്കിയെടുക്കാനായി പ്രധാനമായിട്ടും ആവശ്യമായിട്ടുള്ളത് ഒന്നുകിൽ ഇളം മഞ്ഞ നിറത്തിൽ
സെറ്റുമുണ്ട് പുത്തൻ പോലെ വടിവൊത്ത് നിൽക്കാനായി ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ.!!
ഉള്ള മണ്ണോ, അല്ലെങ്കിൽ ഒരു ചെറിയ ഓടിന്റെ കഷണമോ മാത്രമാണ്. മണ്ണ് എടുക്കുമ്പോൾ ഏകദേശം കളി മണ്ണിന്റെ രൂപത്തിൽ കിണർ കുഴിക്കുമ്പോഴും മറ്റും ലഭിക്കുന്ന മണ്ണാണ് ഉപയോഗിക്കേണ്ടത്. മണ്ണ് നല്ല രീതിയിൽ അരിച്ചെടുത്ത് മാറ്റിവയ്ക്കുക. അത് ഒരു പാത്രത്തിലേക്ക് ഇട്ട് അല്പം വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ കലക്കി എടുക്കുക. ശേഷം കഞ്ഞിവെള്ളമെടുത്ത് തയ്യാറാക്കി വെച്ച മണ്ണിന്റെ കൂട്ട് അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഏത് മുണ്ടാണോ വൃത്തിയാക്കി എടുക്കേണ്ടത് അത്
കാണാം
കഞ്ഞിവെള്ളത്തിന്റെ കൂട്ടിലേക്ക് മുക്കി കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം സാധാരണ വെള്ളത്തിൽ കഴുകി ഉണക്കി ഉപയോഗിക്കാവുന്നതാണ്. അതല്ല മണ്ണിനു പകരമായി ഓടിന്റെ കഷ്ണമാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു കല്ലോ മറ്റോ ഉപയോഗിച്ച് ഓട് പൂർണമായും പൊടിച്ചെടുക്കുക. നേരത്തെ ചെയ്തത് പോലെ പൊടിച്ചെടുത്ത ഓടിന്റെ പൊടി ഒരുവട്ടം കൂടി അരിച്ചെടുത്ത ശേഷം
കഞ്ഞിവെള്ളത്തിൽ മിക്സ് ചെയ്യുക. സ്റ്റിഫാക്കി എടുക്കാൻ ആവശ്യമായ മുണ്ട് അതിൽ മുക്കി നല്ലതുപോലെ കൈ ഉപയോഗിച്ച് മിക്സ് ചെയ്ത ശേഷം വെള്ളം ഉപയോഗിച്ച് കഴുകി ഉണക്കാനായി ഇടുക. ഇത്തരത്തിൽ റെഡിയാക്കി എടുത്ത മുണ്ട് അയേൺ ചെയ്യുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. പ്രധാനമായും കസവിന്റെ ഭാഗം ചുരുണ്ടു പോകാതെ ഇരിക്കാനായി ആ ഭാഗത്ത് ഒരു ന്യൂസ് പേപ്പർ വെച്ച് അതിന് മുകളിലൂടെ അയൺ ചെയ്ത് എടുക്കുന്നതാണ് എപ്പോഴും നല്ലത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.