FotoJet(49)

കല്യാണ പെണ്ണായി ശാലിൻ സോയ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ശാലിൻറെ ഇൻസ്റ്റഗ്രാം പോസ്റ്റ്..

ബാലതാരം ,സിനിമ ,സീരിയൽ താരം സംവിധായിക ,തുടങ്ങിയ നിലകളിൽ ശാലിൻ സോയ എന്ന മിടുക്കി പെൺകുട്ടി പ്രേക്ഷകരുടെ ഇടയിൽ തിളങ്ങാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ടെലിവിഷൻ പരമ്പരയായ ഓട്ടോഗ്രാഫിൽ ദീപാറാണി എന്ന വില്ലത്തിവേഷം പ്രേക്ഷകരുടെ മനസ്സിൽ ഇന്നുമുണ്ട്. അഭിനയത്തിൽ സജീവം അല്ലാഞ്ഞിട്ടു കൂടി ഈ പെൺകുട്ടിയെ അറിയാത്തവരായി ചുരുക്കം പേരെ കാണൂ. ഇപ്പോഴിതാ താരം പങ്കിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ ആവുകയാണ്. അസ്സൽ ക്രിസ്ത്യാനി മണവാട്ടിയായി ഒരുങ്ങിയ ഫോട്ടോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെ ഈ […]

ബാലതാരം ,സിനിമ ,സീരിയൽ താരം സംവിധായിക ,തുടങ്ങിയ നിലകളിൽ ശാലിൻ സോയ എന്ന മിടുക്കി പെൺകുട്ടി പ്രേക്ഷകരുടെ ഇടയിൽ തിളങ്ങാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ടെലിവിഷൻ പരമ്പരയായ ഓട്ടോഗ്രാഫിൽ ദീപാറാണി എന്ന വില്ലത്തിവേഷം പ്രേക്ഷകരുടെ മനസ്സിൽ ഇന്നുമുണ്ട്. അഭിനയത്തിൽ സജീവം അല്ലാഞ്ഞിട്ടു കൂടി ഈ പെൺകുട്ടിയെ അറിയാത്തവരായി ചുരുക്കം പേരെ കാണൂ.

ഇപ്പോഴിതാ താരം പങ്കിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ ആവുകയാണ്. അസ്സൽ ക്രിസ്ത്യാനി മണവാട്ടിയായി ഒരുങ്ങിയ ഫോട്ടോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെ ഈ പോസ്റ്റോട് അനുബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. താരം വിവാഹിതയായി എന്നുപോലും വാർത്തകൾ വന്നിരുന്നു.

എന്നാൽ  ആരും തന്നെ  ക്യാപ്ഷൻ നോക്കാതെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.”സുഹൃത്തുക്കളേ… പ്രിയപ്പെട്ട നിതിൻ ചേട്ടന്റെ പുതിയ പരമ്പരയായ നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സീരിസിൽ ഒരു ചെറിയ അതിഥി വേഷം ചെയ്തു എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി ശാലിൻ കുറിച്ചിരുന്നത്” സുരാജ് വെഞ്ഞാറമ്മൂടിനെ പ്രധാന കഥാപാത്രമാക്കി നിതിൻ രൺജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത വെബ് സീരീസാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്. ഒരു ജീവിതം… അഞ്ച് ഭാര്യമാർ എന്നാണ് സിനിമയ്ക്ക് ടാഗ് ലൈൻ നൽകിയിരിക്കുന്നത്. കനി കുസൃതി, ശ്വേത മേനോൻ, ഗ്രേസ് ആൻ്റണി, നിരഞ്ജന അനൂപ്,

അലക്സ‌ാണ്ടർ പ്രശാന്ത് എന്നിവരാണ് ശാലിന് പുറമെ മറ്റ് പ്രധാന വേഷങ്ങൾ സീരിസിൽ ചെയ്തിരിക്കുന്നത്. എന്തിരുന്നാലും ശാലിന്റെ ഈ മണവാട്ടി ലുക്ക് ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അഭിനയത്തിൽ നിന്ന് സംവിധാനത്തിൽ എത്തിയ ശാലിൻ ഇതിനോടകം നാല് ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. വിജയ് ടെലിവിഷനിലെ കുക്ക് വിത്ത് കോമാളിയിലെ മത്സരാർത്ഥിയാണ് ശാലിൻ. തമിഴ് യൂട്യൂബ്റായ ടിടിഎഫ് വാസനുമായി ശാലിൻ പ്രണയത്തിലാണ്. ഏറെ വിവാദങ്ങൾ പിന്തുടരുന്ന സെലിബ്രിറ്റി യൂട്യൂബർ ആണ് വാസൻ. ഇരുവരും തമ്മിലുള്ള പ്രണയം വാസന്റെ യൂട്യൂബ് ചാനലിലൂടെ ആണ് പുറത്ത് വിട്ടത്.