Soap Tricks Using Cooking Gas Save Method : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കുക എന്നത് മിക്ക വീട്ടമ്മമാർക്കും തലവേദനയുള്ള കാര്യമാണ്. മാത്രമല്ല എല്ലാദിവസവും വളരെ ഹെൽത്തിയായ ഭക്ഷണങ്ങൾ ഉണ്ടാക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. വീട്ടിൽ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം കഴിക്കാൻ മടിയുള്ള ഒരു ഭക്ഷണസാധനമായിരിക്കും റാഗി.
വെറും 5 രൂപ മതി .!!
എന്നാൽ ഇത് നേരിട്ട് ഉപയോഗിക്കുന്നതിന് പകരം സാധാരണ ദോശ അല്ലെങ്കിൽ ഇഡലി മാവ് ഉണ്ടാക്കുമ്പോൾ ഒരു കപ്പ് അളവിൽ റാഗിപ്പൊടി കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം സാധാരണ മാവ് പുളിപ്പിക്കാൻ വയ്ക്കുന്നതുപോലെ വെച്ചശേഷം ഇഡലിയും ദോശയുമെല്ലാം ഉണ്ടാക്കിയെടുക്കാം. അതുപോലെ കുട്ടികൾക്ക് വളരെ ഹെൽത്തിയായി റാഗി ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി കൊടുക്കാൻ സാധിക്കുന്നതാണ്. അതിനായി ഒരു കപ്പ് അളവിൽ റാഗിപ്പൊടി എടുത്ത്
ഇത്രയും നാൾ അറിയാതെ പോയാലോ ഈ സൂത്രം..!!
അതിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് നല്ലതുപോലെ കട്ടിയില്ലാതെ ഇളക്കിയെടുക്കുക. അത് ഒരു പാനിലേക്ക് ഒഴിച്ച് നല്ലതുപോലെ കുറുക്കി എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ആവശ്യത്തിന് പാൽ, ഒരു റോബസ്റ്റ പഴം ചെറുതായി മുറിച്ചത്, ഒരു കഷണം ബീറ്റ്റൂട്ട്, മധുരത്തിന് ആവശ്യമായ പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർത്ത് തയ്യാറാക്കി വെച്ച റാഗിയുടെ കൂട്ടു കൂടി ഒഴിച്ച് നല്ലതുപോലെ അടിച്ചെടുത്ത് ജ്യൂസ് ആയി നൽകാവുന്നതാണ്.
അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഡിഷ് വാഷ് സോപ്പുകൾ. എന്നാൽ ഇത് കൂടുതൽ കാലം ഉപയോഗിക്കാനായി ഡിഷ് വാഷ് ബാറെടുത്ത് അത് ഒരു ഗ്രേറ്റർ ഉപയോഗിച്ച് ചുരണ്ടി എടുക്കുക. ശേഷം അതിലേക്ക് രണ്ട് കപ്പ് അളവിൽ ചൂടുവെള്ളം, രണ്ട് ടീസ്പൂൺ വിനാഗിരി, അല്പം ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് ബോട്ടിലിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Soap Tricks Using Cooking Gas Save Method credit : Pachila Hacks
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.