South Indian film fare wards declared: 2023 ലെ സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ന്നാ താൻ കേസ് കൊട് സിനിമയിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാൾ മികച്ച സംവിധായാകനുള്ള പുരസ്കാരത്തിന് അർഹനായി. ജയ ജയ ജയഹേ എന്ന ചിത്രത്തിലൂടെ ദർശന രാജേന്ദ്രനും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും മികച്ച അഭിനേതാക്കളായി തിരഞ്ഞെടുക്കപ്പെട്ടു.
പുഴുവെന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം പാർവതി തിരുവോത്തും ഉടൽ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ഇന്ദ്രൻസും സ്വന്തമാക്കി.
ഭൂതക്കാലത്തിലെ അഭിനയത്തിലൂടെ രേവതിയ്ക്കാണ് മികച്ച നടിയ്ക്കുള്ള ക്രിട്ടിക്സ് അവാർഡ് കിട്ടിയത്. അപ്പനിലെ പ്രകടനത്തിലൂടെ അലൻസിയർ മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം നേടി. വാശി എന്ന ചിത്രത്തിലൂടെ കൈലാസ് മേനോൻ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.
ഇവരെ കൂടാതെ മലയാളികളായ ദുൽഖർ സൽമാൻ, നിത്യ മേനോൻ എന്നിവരും അവാർഡ് ജേതാക്കളാണ്.
സീതാരാമം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ദുൽഖർ സൽമാൻ തെലുങ്കിലെ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കിയത്. തിരുച്ചിട്രമ്പലം എന്ന ചിത്രത്തിലൂടെ നിത്യ മേനോനും തമിഴിലെ മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം നേടി.
സാബു സിറിലാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർ.
മറ്റ് പുരസ്കാരങ്ങളും ജേതാക്കളും
മികച്ച സംവിധായകൻ
തെലുങ്ക് – എസ് എസ് രാജമൗലി (ആർ ആർ ആർ)
തമിഴ് – മണിരത്നം (പൊന്നിയിൻ സെൽവൻ)
കന്നഡ – കിരൺ രാജ് കെ (777 ചാർളി)
മികച്ച നടൻ
കന്നഡ – റിഷബ് ഷെട്ടി (കാന്താര)
തമിഴ് – കമൽഹാസൻ (വിക്രം)
തെലുങ്ക് – ജൂനിയർ എൻടിആർ, രാംചരൺ (ആർആർആർ)
മികച്ച സഹനടി
തെലുങ്ക് – നന്ദിക ദാസ് (വിരാട പർവ്വം)
തമിഴ് – ഉർവ്വശി (വീട്ടില വിശേഷം)
കന്നഡ -മംഗള (തലേദണ്ട)
മികച്ച സഹനടൻ
തമിഴ് – കാളി വെങ്കട്ട് (ഗാർഗി)
തെലുങ്ക് – റാണ ദഗ്ഗുബതി (ഭീംല നായക്)
കന്നഡ – അച്യൂത് കുമാർ ( കാന്താര)
നിരൂപക പ്രശംസ നേടിയ ചിത്രം
തെലുങ്ക്- സീതാരാമം
തമിഴ് – കടൈസി വിവസായി
കന്നഡ – ദരണി മണ്ടല മദ്യദൂലഗെ
മികച്ച സിനിമോട്ടോഗ്രഫി
കെ കെ സെന്തിൽ കുമാർ (ആർആർആർ)
രവി വർമ്മൻ (പൊന്നിയൻ സെൽവൻ പാർട് 1)
South Indian film fare wards declared
ക്രിട്ടിക്സ് പുരസ്കാരം- നടൻ
തമിഴ് – ധനുഷ് (തിരുചിട്രമ്പലം), മാധവൻ (റോക്ട്രി)
കന്നഡ – നവീൻ ശങ്കർ (ധരണി മണ്ഡല മധ്യദോലഗേ)
ക്രിട്ടിക്സ് പുരസ്കാരം- നടി
തെലുങ്ക് – സായി പല്ലവി (വിരാട പർവ്വം)
കന്നഡ – സപ്തമി ഗൗഡ (കാന്താര)
മികച്ച സംഗീതസംവിധായകൻ
തെലുങ്ക് – കീരവാണി (ആർആർആർ)
തമിഴ് – എആർ റഹ്മാൻ (പൊന്നിയൻ സെൽവൻ പാർട്ട് 1)
കന്നഡ – അജനീഷ് ലോകനാഥ് (കാന്താര)
Read also: മമ്മൂക്ക ഫോണിൽ ഫോട്ടോ എടുക്കണ്ടെന്ന് പറഞ്ഞു ; അറുമുഖന്റെ ഇന്റർവ്യൂ വൈറലാകുന്നു…!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.
Pingback: സന്തൂർമമ്മിയായി കറുത്തമുത്തിലെ നടി പ്രേമി വിശ്വനാഥ്; ഇത് മകൻ തന്നെ ആണോ എന്ന് ആരാധകർ. വീഡിയോ വൈ
Pingback: സംസ്ഥാന ചലച്ചിത്ര അവാർഡ് 2023 :സുധീർ മിശ്ര ജൂറി ചെയർമാൻ പ്രദർശനം ജൂലൈ 13ന്!!! kerala film awards 1- super
Pingback: അഴിമതിക്കാർ സൂക്ഷിക്കുക: ഇന്ത്യൻ താത്ത ഈസ് ബാക്ക്: വൻ പോസിറ്റീവ് പ്രേക്ഷക പ്രതികരണവുമായി ഇന്