Special Kappa Biriyani Recipe

വളരെ സിമ്പിൾ ആയി കാണുമ്പോൾ തന്നെ വായയിൽ വെള്ളം നിറയുന്ന ഒരു കപ്പ ബിരിയാണി റെസിപ്പി നോക്കിയാലോ..

Special Kappa Biriyani Recipe: നല്ല ചൂട് കട്ടൻ ചായയും കപ്പ ബിരിയാണിയും കൂടി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആയിട്ട് ആരാണുള്ളത്. വളരെ സിമ്പിൾ ആയി കുറഞ്ഞ സമയത്തിൽ നമുക്ക് എങ്ങനെ കപ്പ ബിരിയാണി ഉണ്ടാക്കാം എന്ന് നോക്കാം. ചേരുവകൾ Special Kappa Biriyani Recipe കപ്പ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് കപ്പ ഇട്ട് ആവശ്യത്തിനു ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞൾ പൊടിയും ഇട്ട് വേവിക്കാൻ വയ്ക്കുക. […]

Special Kappa Biriyani Recipe: നല്ല ചൂട് കട്ടൻ ചായയും കപ്പ ബിരിയാണിയും കൂടി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആയിട്ട് ആരാണുള്ളത്. വളരെ സിമ്പിൾ ആയി കുറഞ്ഞ സമയത്തിൽ നമുക്ക് എങ്ങനെ കപ്പ ബിരിയാണി ഉണ്ടാക്കാം എന്ന് നോക്കാം.

ചേരുവകൾ
  • കപ്പ – 1 കിലോ
  • മന്നാൾ പൊടി – 2 ടീ സ്പൂൺ
  • ഉപ്പ് – 1/2 ടീ സ്പൂൺ 1/2
  • ബീഫ് – 750 ഗ്രാം
  • ഇഞ്ചി ചതച്ചത് – 2 ടീ സ്പൂൺ
  • വെളുത്തുള്ളി ചതച്ചത് – 2 ടീ സ്പൂൺ
  • ചെറിയുള്ളി – 100 ഗ്രാം
  • മല്ലി പൊടി – 3 ടീ സ്പൂൺ
  • മുളക് പൊടി – 3. 1/2 ടീ സ്പൂൺ
  • ഗരം മസാല – 3/4 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
  • വിനാഗിരി – 1. 1/2 ടീ സ്പൂൺ
  • സവാള – 2 എണ്ണം
  • പച്ച മുളക് – 2 എണ്ണം
  • വേപ്പില
  • പെരുംജീരക പൊടി – 1 ടീ സ്പൂൺ
Special Kappa Biriyani Recipe

കപ്പ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് കപ്പ ഇട്ട് ആവശ്യത്തിനു ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞൾ പൊടിയും ഇട്ട് വേവിക്കാൻ വയ്ക്കുക. നന്നായി വെന്ത ശേഷം വെള്ളം ഊറ്റി കളഞ്ഞു കപ്പ ചെറുതായൊന്ന് ഉടച്ചു കൊടുക്കുക. ഒരു കുക്കർ അടുപ്പിൽ വെച്ച് അതിലേക്ക് കഴുകി വൃത്തിയാക്കിയ ബീഫും ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത് ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് ചെറിയ ചെറിയുള്ളി 2 ടീ സ്പൂൺ മുളകുപൊടിയും 1/4 ടീ സ്പൂൺ മഞ്ഞൾപ്പൊടിയും 2 ടീ സ്പൂൺ മല്ലിപ്പൊടി കുരുമുളകുപൊടി 1/2 ടീ സ്പൂൺ ഗരം മസാല വിനാഗിരി എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കുറച്ചു വെള്ളമൊഴിച്ച് 5 മുതൽ 6 വിസില് വരെ വേവിച്ചെടുക്കുക.

whatsapp icon
Kerala Prime News അംഗമാവാൻ

ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു സവാള ചെറുതായി അരിഞ്ഞത് വേപ്പില പച്ചമുളക് എന്നിവ ഇട്ട് നന്നായി ഗോൾഡൻ നിറമാകുന്ന വരെ വഴറ്റുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഓരോ ടീസ്പൂൺ വീതം ഇട്ടുകൊടുക്കുക. കൂടെത്തന്നെ പൊടികളായ മഞ്ഞപ്പൊടി മല്ലിപ്പൊടി മുളകുപൊടി ഗരം മസാല എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക. പിന്നീട് ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്ത് 10 മിനിറ്റ് അടച്ചുവച്ച് വേവിക്കുക. ശേഷം ബീഫ് വെള്ളമെല്ലാം വറ്റിക്കഴിയുമ്പോൾ ഇതിലേക്ക് ഉടച്ചു വച്ചിരിക്കുന്ന കപ്പ കൂടിയിട്ട് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അവസാനം കുറച്ച് പെരുംജീരകം പൊടിയും കൂടി ചേർത്തു കൊടുതാൽ കപ്പ ബിരിയാണി റെഡി.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *