Students Flies Abroad For Higher Studies

ഫീസ് കുത്തനെ കൂട്ടിയിട്ടും വിദ്യാർത്ഥികൾക്ക് പ്രിയം ഈ രാജ്യം, രഹസ്യമെന്ത് ?

Students Flies Abroad For Higher Studies: വിദേശ രാജ്യങ്ങളിലേക്ക് ഉന്നത പഠനങ്ങൾക്കായി കടൽ കടക്കുന്ന വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടമാണ് സന്തോഷത്തിന്റെ രാജ്യമായ ഫിൻലാൻഡ്.. എന്നാൽ സന്തോഷം വിദ്യാഭ്യാസ മേഖലയിലേക്കും പകരുന്ന ഫിൻലാൻഡ് ഒട്ടേറെ കാര്യങ്ങളിൽ ആണ് മുന്നിട്ട് നിൽക്കുന്നത്.. ജീവിത ചിലവിൽ തുടങ്ങി റെസിഡൻസി പെർമിറ്റുകൾ വരെ അതിന്റെ ഭാഗമാണ്. ഇപ്പോഴിതാ വിദ്യാഭ്യാസ മേഖലയിൽ രാജ്യത്ത് ഫീസ് വർധന കൊണ്ട് വന്നിട്ടും, പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഫിൻലാണ്ടിന് ഒരനക്കവും സംഭവിച്ചിട്ടില്ല.. എന്ത് കൊണ്ടാവും ഫിൻലാൻഡ് […]

Students Flies Abroad For Higher Studies: വിദേശ രാജ്യങ്ങളിലേക്ക് ഉന്നത പഠനങ്ങൾക്കായി കടൽ കടക്കുന്ന വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടമാണ് സന്തോഷത്തിന്റെ രാജ്യമായ ഫിൻലാൻഡ്.. എന്നാൽ സന്തോഷം വിദ്യാഭ്യാസ മേഖലയിലേക്കും പകരുന്ന ഫിൻലാൻഡ് ഒട്ടേറെ കാര്യങ്ങളിൽ ആണ് മുന്നിട്ട് നിൽക്കുന്നത്.. ജീവിത ചിലവിൽ തുടങ്ങി റെസിഡൻസി പെർമിറ്റുകൾ വരെ അതിന്റെ ഭാഗമാണ്. ഇപ്പോഴിതാ വിദ്യാഭ്യാസ മേഖലയിൽ രാജ്യത്ത് ഫീസ് വർധന കൊണ്ട് വന്നിട്ടും, പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഫിൻലാണ്ടിന് ഒരനക്കവും സംഭവിച്ചിട്ടില്ല..

എന്ത് കൊണ്ടാവും ഫിൻലാൻഡ് വിദ്യാഭ്യാസ രംഗത്തും മുന്നിട്ട് നിൽക്കുന്നത്? നമുക്ക് നോക്കാം, ഒന്നാമതായി വിദ്യാഭ്യാസ രംഗത്തെ മികച്ച ഗുണനിലവാരവും പഠന സാഹചര്യവും വൃത്തിയും സുരക്ഷയും കാലാവസ്ഥയും തന്നെയാണ് മുന്നിട്ട് നിൽക്കുന്നത് ഇത് കൂടാതെ ഫനിഷ് സർവകലാശാലകൾ അത്രയും പ്രദാനം ചെയ്യുന്നത് അത്യധികം ഭൗതിക സാഹചര്യങ്ങളും മികച്ച അധ്യാപകരും കൂടിയാണ്. ഇതിനെല്ലാം പുറമെ നല്ല രീതിയിൽ ഉള്ള സ്‌കോളർഷിപ്പുകളും നൽകുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

Students Flies Abroad For Higher Studies

ഇനി ഏതൊക്കെയാണ് ഫിൻലാണ്ടിൽ മുന്നിട്ട് നിൽക്കുന്ന കോഴ്‌സുകൾ എന്ന് പരിശോധിച്ചാൽ എംബിഎ, എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, ഐടി എന്നീ വിഷയങ്ങൾ ആണ് മുൻനിരയിൽ ഉള്ളവ. അതിനൊപ്പം തന്നെ പി എച്ച് ഡിയും അതിന്റെ പോസ്റ്റ്‌ ഡോക്ടറൽ വിഭാഗവും ഏറെ നല്ലത് തന്നെയാണ്. അതേസമയം പഠനത്തിനൊപ്പം തൊഴിൽ സാദ്ധ്യതകൾ തേടി പോകുന്ന വിദ്യാർത്ഥികൾക്കും ഫിൻലാൻഡ് മികച്ച സാദ്ധ്യതകൾ ഒരുക്കുന്നുണ്ട്. പഠന സമയത്ത് ഓരോ ആഴ്ചയിലും 25 മുതൽ 30 മണിക്കൂര്‍ വരെയും എന്നാൽ അവധിക്കാലത്ത് മുഴുവന്‍ സമയവും ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ അനുവാദമുണ്ട്. ഇത് മികച്ച തൊഴില്‍ പരിചയത്തിനൊപ്പം സാമ്പത്തിക പിന്തുണയും നല്‍കുന്നു.

കൂടാതെ റെസിഡൻസി പെർമിറ്റെടുക്കാനും നുലാമാലകൾ അധികമില്ല. മറ്റ് യുറോപ്യൻ രാജ്യങ്ങളോട് ഉപമിക്കുമ്പോൾ ഫിൻലൻഡിൽ ജീവിത ചിലവ് കുറവാണ്. 500 യൂറോ മുതൽ 800 യുറോ വരെ മാത്രമാണ് വിദ്യാർഥികൾക്ക് ഒരു മാസം ഫിൻലാൻഡിൽ വരുന്ന ആകെ ചിലവ്. ഇതിനെല്ലാം പുറമെ ഇനിയും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ രാജ്യത്തേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ഫിന്‍ലാന്‍ഡ് നടത്തുകയാണ്. ഈ വർഷം മെയ് മുതലാണ് ഫിൻലാൻഡിൽ ട്യൂഷൻ ഫീസ് വർദ്ധന കൊണ്ട് വരുന്നത്.. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇനിയും വളർത്തുവാൻ ആണ് ഈ ഫീസ് വർധനക്ക് കാരണം എന്നാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *