മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി പത്മരാജ് സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് സുഹാസിനി തുടക്കം കുറിച്ചത്. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേറിട്ട പ്രകടനം കാഴ്ചവയ്ക്കാൻ സുഹാസിനിക്ക് കഴിഞ്ഞു. മമ്മൂട്ടിയോടൊപ്പം നിരവധി സിനിമയിൽ സുഹാസിനി അഭിനയിച്ചിട്ടുണ്ട്.
ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ കാലങ്ങൾക്കിപ്പുറവും മലയാളി മനസ്സിൽ മങ്ങലേൽകാതെ നിലനിൽക്കുന്നു. എന്റെ ഉപാസന കഥ ഇതുവരെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളാണ്. ഇപ്പോൾ കാര്യമായ സിനിമകളൊന്നും ചെയ്യുന്നില്ലെങ്കിലും വെബ്സിരിസുകൾ പോലുള്ളവയിൽ സുഹാസിനി അഭിനയിക്കുന്നുണ്ട് . സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തിൽ എത്തിയ ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിലാണ് സുഹാസിനി അവസാനമായി അഭിനയിച്ചത്.
താൻ വലിയ മമ്മൂട്ടി ആരാധികയും ഭര്ത്താവായ മണിരത്നം വലിയൊരു മോഹൻലാൽ ആരാധകനുമാണെന്നാണ് നടി സുഹാസിനി ഇപ്പോൾ പറയുന്നത്.ഇന്റർനാഷണൽ സിനിമകളുടെ ഒരു ലൈബ്രറിയായി മാറിയിരിക്കുകയാണ് മമ്മൂക്ക എന്നും സുഹാസിനി പറയുന്നു . കഴിഞ്ഞ ദിവസം ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് സുഹാസിന് ഇക്കാര്യം പറഞ്ഞത്. വീട്ടിൽ ഞാൻ മമ്മൂട്ടി ആരാധികയും മണിരത്നം ഒരു മോഹൻലാൽ ആരാധകനുമാണ്.
suhasini maniratnam about malayalam film
ഇന്റർനാഷണൽ സിനിമകളുടെ ഒരു ലൈബ്രറിയായി മാറിയിരിക്കുകയാണ് മമ്മൂക്ക. ഭ്രമയുഗം, കാതൽ പിന്നെ കണ്ണൂർ സ്ക്വാഡ് എന്നെ ചിത്രങ്ങൾ ഒക്കെ കാണുമ്പോൾ അമിതാഭ് ബച്ചൻ ഒക്കെ ചെയ്യുന്ന പോലെ അദ്ദേഹം അത് ആസ്വദിച്ച് ചെയ്യുകയാണെന്ന് നമുക്ക് തോന്നും. അമിതാഭ് ബച്ചൻഇപ്പോള് ക്യാരക്റ്റർ റോൾ മാത്രമാണ് ചെയ്യുന്നത് എന്നാൽ മമ്മൂട്ടി നായകനായി തന്നെ തുടരുന്നുവെന്നും സുഹാസിനി പറഞ്ഞു.
Read also: തീയറ്ററിൽ ഫ്ലോപ്പ് ആയ ആ മലയാള ചിത്രം ഇന്ന് ഓൾ ഇന്ത്യ റേറ്റിംഗിൽ ആറാം സ്ഥാനാത്തു എത്തി
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.