featured 27 min

നിരവധി തൊഴിൽ അവസരങ്ങളുമായി സപ്ലൈകോയും മറ്റ് സ്ഥാപനങ്ങളും, നിങ്ങൾക്കും ഇപ്പോൾ തന്നെ അപേക്ഷിക്കാം!!

supplyco new job openings: ധാരാളം തൊഴിൽ അവസരങ്ങളിലേക്ക് വഴികാട്ടുകെയാണ് സപ്ലൈക്കോയും മറ്റ് സ്ഥാപനങ്ങളും. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) കമ്പനി സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. താല്‍ക്കാലിക നിയമനമാണ്. ജൂലൈ 25 വരെ അപേക്ഷിക്കാം. 45 വയസാണ് ഉയർന്ന പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 73,600 രൂപ ശമ്പളമായി ലഭിക്കുക.എസിഎസ്, സർക്കാർ/ അര്‍ദ്ധ സർക്കാർ അല്ലെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത പൊതു / സ്വകാര്യ മേഖല സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറിയായി 10 വർഷത്തെ […]

supplyco new job openings: ധാരാളം തൊഴിൽ അവസരങ്ങളിലേക്ക് വഴികാട്ടുകെയാണ് സപ്ലൈക്കോയും മറ്റ് സ്ഥാപനങ്ങളും. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) കമ്പനി സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. താല്‍ക്കാലിക നിയമനമാണ്. ജൂലൈ 25 വരെ അപേക്ഷിക്കാം. 45 വയസാണ് ഉയർന്ന പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 73,600 രൂപ ശമ്പളമായി ലഭിക്കുക.എസിഎസ്, സർക്കാർ/ അര്‍ദ്ധ സർക്കാർ അല്ലെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത പൊതു / സ്വകാര്യ മേഖല സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറിയായി 10 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

സ്കോൾ – കേരള സംസ്ഥാന ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ 36000 രൂപ പ്രതിമാസ നിരക്കിൽ താഴെപ്പറയുന്ന യോഗ്യതകളുള്ള ഒരു സിസ്റ്റം അനലിസ്റ്റിന്റെ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ട് ഉണ്ട്.അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ഒന്നാം ക്ലാസ് / രണ്ടാം ക്ലാസ് ബി.ടെക് / എം.സി.എ / എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്) പി.എച്ച്.പി പ്രോഗ്രാമിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, പൈത്തൺ പ്രോഗ്രാമിങ് എന്നിവെയാണ് യോഗ്യത.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 31. ഇ-മെയിൽ മുഖേന അപേക്ഷ സമർപ്പിക്കുന്നവർ എല്ലാ രേഖകളുടെയും ഹാർഡ് കോപ്പി 2024 ആഗസ്റ്റ് 2 വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

inside 36 min

അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും (അഡ്രസ്, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി ഉൾപ്പെടെ) സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾക്കും ഒപ്പം നേരിട്ടോ തപാൽ മാർഗമോ [email protected] എന്ന ഇ-മെയിലിലോ സ്കോൾ കേരള സംസ്ഥാന ഓഫീസ്, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന മേൽവിലാസത്തിലോ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾ സ്കോൾ കേരള വെബ്സൈറ്റിൽ (www.scolekerala.org) ലഭ്യമാണ്. റവന്യു വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ (ILDM) സെന്ററിൽ പ്രവർത്തിക്കുന്ന റിവർ മാനേജ്‌മെന്റ്‌ സെന്ററിൽ ജിയോളജി വിഷയത്തിൽ ബിരുദാനന്തര ബിരദമുള്ളവർക്ക് യങ്ങ് പ്രൊഫഷണൽ ആയി പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ തൊഴിൽ നിയമനം.സൗജന്യ താമസമായിരിക്കും.

supplyco new job openings

ജിയോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. നിലവിൽ ഒരു ഒഴിവാണുള്ളത്. ഓൺലൈനായി ബയോഡേറ്റ സഹിതം ജൂലൈ 31ന് മുമ്പ് അപേക്ഷിക്കാം. സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ(സാഫ്) തീരമൈത്രി പദ്ധതിയിൽ ജെ.എൽ.ജി ഫെസിലിറ്റേറ്റർ തസ്തികയിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നിയമനം മത്സ്യത്തൊഴിലാളി കുടുംബത്തിലെ ബിരുദ യോഗ്യതയുള്ള വനിതകൾക്ക് പങ്കെടുക്കാം. തീരനൈപുണ്യ പരിശീലനം ലഭിച്ചവരായിരിക്കണം. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിവുള്ളവരാകണം. ഉദ്യോഗാർത്ഥികൾ 35 വയസ് കഴിഞ്ഞവരാകരുത്. പ്രതിമാസ വേതനം 12,000 രൂപയാണ്. ‎

Read also: ബസാൾട്ട് കൂപെ എസ് യു വി വരുന്നു; ഓഗസ്റ്റ് 2ന് ഔദ്യോഗികമായി ഫീച്ചറുകൾ പുറത്ത് വിടും..!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *