swathi gifting new shirt to mammotty: എഴുപതു വയസു കഴിഞ്ഞ മമ്മൂട്ടിയെന്ന നടൻ തന്റെ ഡ്രസ്സിംഗ് സ്റ്റെയിലിനു നൽകുന്ന പ്രാധാന്യം ഏറെ വലുതാണ് . ചില സന്ദർഭങ്ങളിൽ അദ്ദേഹം ധരിക്കുന്ന ഷർട്ട് , വാച്ച് , ഷൂസ് എന്നിവ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട് . ഫാഷന്റെയും ട്രെൻസിന്റെയും ഒപ്പം ഒത്തുപോകുന്നതിൽ യുവ നടന്മാരെക്കാൾ ഒരുപടി മുന്നിലാണ് മമ്മൂട്ടി .
മമ്മൂട്ടി ധരിക്കുന്ന ഷർട്ടുകളും ട്രെൻഡ് ആയി മാറുന്ന ഒരു സമീപനമാണ് കണ്ടുവരുന്നത് . ആരാധകർ നൽകുന്ന ഷർട്ടുകളും മമ്മൂട്ടി ധരിക്കാറുണ്ട്. ഇപ്പോളിതാ നടൻ കുഞ്ചന്റെ മകളും ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചൻ മമ്മൂട്ടിക്ക് ഷർട്ട് സമ്മാനിച്ചതിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത് . വൈറ്റ് മുസ്താഷ് എന്ന സ്വന്തം ബ്രാൻഡിന്റേതായ ഷർട്ട് ആണ് മമ്മൂട്ടിക്ക് സ്വാതി സമ്മാനിച്ചത്.
വൈറ്റ് മുസ്താഷിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രം സ്വാതി പങ്കുവെച്ചിരിക്കുന്നത് . മമ്മൂക്കയുടെ വീട്ടിലെത്തിയാണ് സ്വാതി പ്രത്യേകമായി നിർമ്മിച്ച ചുവന്ന ഷർട്ട് സമ്മാനമായി നൽകിയത് . ആദ്യമായാണ് ഒരു സിലിബ്രിറ്റിക്കു വൈറ്റ് മുസ്താഷിന്റെ ഷർട്ട് നൽകുന്നത്. ഫാഷൻ ഡിസൈനിങ്ങ് രംഗത്ത് തന്റെതായ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് സ്വാതി . നിതാ അംബാനിയുടെ ഹാർ സർക്കിൾ ഫെനിമ എന്നിവയിൽ പ്രവർത്തി പരിചയവുമുണ്ട് .
swathi gifting new shirt to mammotty
ഫെമിനയിലെ ഹെഡ് സ്റ്റൈലിസ്റ്റ് അഷിത സിങ്ങിന് കീഴിലായിരുന്നു സ്വാതി ആദ്യം പ്രവർത്തിച്ചിരുന്നത് . ഇന്നിപ്പോൾ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഫാഷൻ സ്റ്റൈലിഷ്ടായി സ്വാതി മാറിയിരിക്കുകയാണ് . നടൻ കുഞ്ചനും മമ്മൂട്ടിയും നല്ല സുഹൃത്തുക്കളാണ് . നിരവധി സിനിമകൾ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.
Pingback: ഷെയിന് നിഗം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു ; മദ്രാസ്കാരന്റെ ടീസർ പുറത്തുവിട്ടു!! shain nigams new tamil movie - 1