Tablet Cover Using Tricks Cooking Gas Save: പാചകവാതക സിലിണ്ടറിന് ദിനംപ്രതി വില വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും ജോലിക്ക് പോകുന്നവരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടുതന്നെ ഭക്ഷണം പെട്ടെന്ന് ആക്കി എടുക്കേണ്ടതും അത്യാവശ്യമാണ്.
ഇനി ഈ ട്രിക് മതി 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല .!!
അത്തരം അവസരങ്ങളിൽ ഗ്യാസ് സിലിണ്ടർ ഒഴിവാക്കുക എന്നത് നടക്കുന്ന കാര്യമല്ല. സിലിണ്ടർ ഉപയോഗം കുറയ്ക്കാനായി ചെയ്യാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഉച്ചത്തേക്കുള്ള ചോറ് ഉണ്ടാക്കാനായി എല്ലാവരും കലം നിറച്ച് വെള്ളമൊഴിക്കുന്ന ഒരു പതിവ് കാണാറുണ്ട്. അരി വേവാൻ ആവശ്യമായ വെള്ളം മാത്രമേ കലത്തിൽ ഒഴിച്ചു കൊടുക്കേണ്ടതുള്ളൂ. കൂടുതൽ വെള്ളമൊഴിക്കുമ്പോൾ അരി തിളക്കാനായി സമയം കൂടുതൽ എടുക്കും. അതുപോലെ റൈസ്
ഗുളിക കവർ കൊണ്ട് ഇങ്ങനെയും ഗുണങ്ങളോ ?..!!
കുക്കർ ഇല്ലാത്ത വീടുകളിൽ അരി പെട്ടെന്ന് വെന്ത് കിട്ടാനായി അരിക്കലത്തിനു മുകളിൽ മറ്റൊരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാനായി വെച്ചാൽ മതി. ഈയൊരു വെള്ളം ചായ ഉണ്ടാക്കാനും, ചൂടുവെള്ളമായും ഒക്കെ ഉപയോഗപ്പെടുത്തുകയും ചെയ്യാം. രാവിലെ നേരത്തെ തന്നെ വെള്ളം തിളപ്പിച്ച് ഒരു ഫ്ലാസ്കിൽ സൂക്ഷിക്കുകയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് ചായ ഉണ്ടാക്കുമ്പോൾ അത് ഉപയോഗപ്പെടുത്താവുന്നതാണ്. ചെറുപയർ, മുട്ട എന്നിവ വേവിക്കേണ്ട ആവശ്യം വരികയാണെങ്കിൽ അത് ഒരുമിച്ച് ഒരു കുക്കറിൽ വച്ച് എളുപ്പത്തിൽ വേവിച്ചെടുക്കാവുന്നതാണ്.
ബർണറിൽ നിന്നും ആവശ്യത്തിന് തീ വരുന്നില്ല എങ്കിലും ഗ്യാസിന്റെ ഉപയോഗം കൂടുതലായിരിക്കും. അത് ഒഴിവാക്കാനായി ബർണറിൽ പിടിച്ചിരിക്കുന്ന പൊടിയെല്ലാം ഉപയോഗിക്കാത്ത മരുന്നിന്റെ സ്ട്രിപ്പ് ഉപയോഗിച്ച് കുത്തി വൃത്തിയാക്കുക. അതുപോലെ ബർണർ കുറച്ച് ചൂടുവെള്ളവും ഹാർപ്പിക്കും ചേർത്ത വെള്ളത്തിൽ ഇട്ട് തിളപ്പിച്ച ശേഷം കഴുകി വൃത്തിയാക്കി ഉപയോഗിക്കുക. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ ഗ്യാസ് ഉപയോഗം കുറയ്ക്കാനായി സാധിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Cooking Gas Saving Tricks Using Tablet Cover credit : Resmees Curry World
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.