നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ 350 കോടി രൂപയ്ക്ക് തിരുവോണം ബമ്പർ വിറ്റഴിഞ്ഞു. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിൽ എത്തിച്ചത്. ഇതിൽ തിങ്കളാഴ്ച വൈകുന്നേരം നാലുമണി വരെയുള്ള കണക്കുകൾ പ്രകാരം 6970438 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. തിരുവോണം ബമ്പറിന് 500 രൂപയാണ് വില. thiruvonam bumper lottery
ഒന്നാം സമ്മാനമായ 25 കോടിക്ക് പുറമെ 20 പേർക്ക് 2 കോടി രൂപയും മൂന്നാം സമ്മാനം 50 ലക്ഷം രൂപയുമാണ്. കൂടാതെ നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനവുമായാണ് ഓണം ബംബർ.നിലവിൽ പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുൻപന്തിയിൽ എത്തിനിൽക്കുന്നത്.1278720 ടിക്കറ്റുകളാണ് ഇവിടെ വിൽക്കപ്പെട്ടത്.
thiruvonam bumper lottery
921350 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 844390 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശ്ശൂരും ഒപ്പമുണ്ട്. നാളെ ഉച്ചയ്ക്ക് (09.10.2024)ഒന്നരയ്ക്ക് വി കെ പ്രശാന്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ആയിരിക്കും പൂജാ ബമ്പറിന്റെ പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പും നടക്കുന്നത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് നിര്‍വഹിക്കുന്നത്.
Read also: തിരുവോണം ബമ്പർ ലോട്ടറി വിറ്റുതീർന്നു; 70ൽ 63 ലക്ഷം വിറ്റത് 4 ദിവസം കൊണ്ട്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.