Tips For Preventing Marks On Face: നിത്യ ജീവിതത്തിൽ മുഖസംരക്ഷണം ഏറെ പ്രാധാന്യമുള്ളതാണ് . മുഖ കുരുവും കറുത്ത പാടുകളെയും അകറ്റാൻ കഷ്ടപ്പെടുകയാണ് സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെയുള്ളവർ . പാർലറിൽ പോകാൻ സമയം കിട്ടാത്തവർക്കും കെമിക്കൽ ട്രീറ്റ്മെന്റ് താല്പര്യമില്ലാത്തവർക്കും മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ വഴികളുണ്ട് .
പാടുകൾ എളുപ്പത്തിൽ ഇല്ലാതാക്കാനും മുഖം തിളങ്ങാനും വീട്ടിൽ ഇരുന്ന് തന്നെ കൃത്രിമ വസ്തുക്കൾ ഒന്നും ഉപയോഗിക്കത്തെ കറുത്ത പാടുകൾ മാറ്റാൻ പത്തു വഴികൾ ഇതാ
Tips For Preventing Marks On Face
- ഒരു കപ്പ് തൈരിൽ ഒരു മുട്ട നന്നായി അടിച്ചു ചേർക്കുക ഈ മിശ്രിതം ഒരു മണിക്കൂർ മുഖത്തു പുരട്ടിയതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക . ഇത് തുടർച്ചയായി ഒരാഴ്ച ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ എല്ലാം മാറി മുഖം തിളങ്ങും .
- കാബേജ് നന്നായി അരച്ച് മുഖത്തു പുരട്ടുക കറുത്ത പാടുകൾ മാറുന്നതിനോടൊപ്പം ചർമം മൃതുവാകാൻ സഹായിക്കും .
- കാറ്റർ വാഴയുടെ ജെൽ മുഖത്തു പുരട്ടുക . തണുപ്പ് ലഭിക്കുന്നതിനും പാടുകൾ അകറ്റുന്നതിനും സഹായിക്കുന്നു .
- ഒരു സ്പൂൺ ഈസ്റ്റിൽ ഒരു സ്പൂൺ കാബേജ് നീരും കുറച്ചു പനിനീർ ചേർത്ത് മുഖത്തു പുരട്ടുക
- ഉരുളൻ കിഴങ്ങ് കുഴമ്പ് രൂപത്തിൽ ആക്കി പുരട്ടുക കണ്ണിന് ചുറ്റും ഉള്ള കറുത്തപാട് മാറ്റാൻ ഇത് സഹായിക്കുന്നു
- ഒരു തക്കാളിയുടെ നീര് എടുത്ത് പല തവണയായി മുഖത്തു പുരട്ടുക ഒരാഴ്ചക്കുള്ളിൽ ചർമം സുന്ദരമാകും .
- മഞ്ഞൾ പൊടിയിൽ നാരങ്ങ നീരും ചേർത്ത് കുഴമ്പ് രൂപത്തിൽ ആക്കി മുഖത്തു തേക്കുക . ഇത് അര മണിക്കൂർ
കഴിഞ്ഞ ശേഷം കഴുകി കളയുക - മഞ്ഞളും ആര്യ വേപ്പിന്റെ ഇലയും അരച്ച മിശ്രിതം അര മണിക്കൂർ മുഖത്തു തേച്ചതിന് ശേഷം തണുത്ത
വെള്ളത്തിൽ കഴുകി കളയുക - കാച്ചാത്ത പാലിൽ രണ്ട് തരി ഉപ്പിട്ട ശേഷം ഈ പാൽ കൊണ്ട് മുഖം കഴുകുക
- ഓറഞ്ച് നീരും പനിനീരും തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്ത് മുഖത്തു പുരട്ടുക.പാടുകൾ അകറ്റാനും മുഖകാന്തി വർധിപ്പിക്കാനും സഹായിക്കുന്നു
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.