കഴിഞ്ഞ ദിവസങ്ങളിലായി റെക്കോർഡ് വിലകളിലാണ് സ്വർണ്ണവില എത്തി നിന്നിരുന്നത്. ദീപാവലി സമയത്തെല്ലാം റെക്കോർഡ് വിലയിലാണ് സ്വർണം എത്തി നിന്നിരുന്നത്. ഇത് ആഭരണ പ്രേമികൾക്കും കല്യാണ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണം എടുക്കുന്നതിനായി ഒരു ആശങ്കയായി നിലനിൽക്കുകയായിരുന്നു. (today gold rate in kerala)
ഇതിന് നേരിയ ആശ്വാസം എന്നോണം കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സ്വർണ്ണവിലയിൽ ഇടിവ് ഉണ്ടായിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ 1800ൽ അധികം രൂപയുടെ കുറവ് സ്വർണ്ണവിലയിൽ ഉണ്ടായിരുന്നു. അതേസമയം ഇന്നലെ പവന് ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത് .ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണ്ണവില രേഖപ്പെടുത്തിയിരിക്കുന്നത്.
today gold rate in kerala
ഇന്ന് ഗ്രാമിന് 40 രൂപകുറഞ്ഞു ഗ്രാമിന് 7045 രൂപയും പവന് 320 രൂപ കുറഞ്ഞു പവന് 56,360 രൂപയുമാണ് ഇന്നത്തെ സ്വർണത്തിന്റെ വില.ഇന്ത്യയിൽ കഴിഞ്ഞ ഒരു വർഷത്തിൽ സ്വർണവില കൂടിയത് ഏതാണ്ട് 30 ശതമാനമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.നവംബര്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 59,080 രൂപയായിരുന്നു ഇത്.
Read also: ഡിസംബർ വരെ കാത്തിരിക്കേണ്ട, പ്രേക്ഷകർ കാത്തിരുന്ന ഈ സൂപ്പര്ഹിറ് ചിത്രം ഒടിടിയിൽ വരുന്നു| ott release