todays gold rate: സ്വർണത്തിന് ഇന്നും നേരിയ തോതിൽ കുറവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.സ്വർണം ഗ്രാമിന് 6825 രൂപയും പവന് 54600 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വിലയിൽ കുറവുണ്ടാകുന്നത്.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 55,040 രൂപയിൽ നിന്നും 440 രൂപ മാത്രമാണ് മൂന്ന് ദിവസം കൊണ്ട് പവന് കുറഞ്ഞത്.18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്.
ഗ്രാമിന് 15 രൂപ കുറഞ്ഞ് 5665 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വിപണി.എന്നാൽ വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല.ഗ്രാമിന് 95 രൂപയാണ് വെള്ളിക്ക് ഇന്ന് വില.രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമാകുന്നത്. അന്താരാഷ്ട്ര വിലയിലെ മുന്നേറ്റമാണ് കേരളത്തിലെയും വില ഉയരാനുള്ള കാരണം. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.
todays gold rate
ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത്. അതുമൂലം ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
കഴിഞ്ഞ പത്തു ദിവസത്തെ സ്വർണ്ണവില :
സെപ്റ്റംബർ 10 : 53,440
സെപ്റ്റംബർ 11 : 53,720
സെപ്റ്റംബർ 12 : 53,640
സെപ്റ്റംബർ 13 : 54,600
സെപ്റ്റംബർ 14 : 54, 920
സെപ്റ്റംബർ 15 : 54, 920
സെപ്റ്റംബർ 16 : 55,040
സെപ്റ്റംബർ 17 : 54,920
സെപ്തംബർ 18: 54,800
സെപ്തംബർ 19:54,600
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.