todays gold rate: കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണത്തിന് വീണ്ടും വില കുറയുന്നു. ഇന്ന് 18 കാരറ്റ് സ്വർണത്തിനാണ് വില കുറഞ്ഞിട്ടുള്ളത്. 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെയാണ് സ്വർണത്തിന് വിലകുറഞ്ഞത്.
ബജറ്റിന് പിന്നാലെ 2000 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നത്തെ സ്വർണ്ണവില അനുസരിച്ച് ഗ്രാമിന് 6,495 ഉം പവന് 51,960 ആണ്. ജൂലൈ ഒന്നിന് പവന് 53000 രൂപയായിരുന്നു. ജുലൈ 17ന് 55000 രൂപയായി വർദ്ധിച്ചു.
todays gold rate
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ പവന് 3040 രൂപയുടെ കുറവ് ഉണ്ടായിരുന്നെങ്കിലും 2024 ഏപ്രില്‍ 26ലെ പവന് 52280 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്.സ്വർണ്ണവില കുറഞ്ഞതോടെ സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളെയും മറ്റു പണമിടപാട് സ്ഥാപനങ്ങളെയും ആണ് ഏറെ പ്രതിസന്ധിയിലായത്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.