പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന മാർക്കോ. ഉണ്ണിമുകുന്ദന്റെ വ്യത്യസ്തമർന്ന ലുക്ക്, സംവിധായകൻ, തിരക്കഥാകൃത്ത്, അതിനേക്കാൾ ഉപരി കെജിഎഫ് എന്ന ബ്രമണ്ഡ ചിത്രത്തിന് ഈണം പകർന്ന സംഗീത സംവിധായാകൻ മാർക്കോയിൽ സംഗീതം നൽകുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മോസ്റ്റ് വയലൻസ് ഫിലിം എന്നാണ് മാർകോയെ വിശേഷിപ്പിക്കുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ തന്നെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആക്ഷൻ ത്രില്ലർ ചിത്രമാണ് മാർക്കോ. ചിത്രത്തെ സംബന്ധിക്കുന്ന ഓരോ അപ്ഡേറ്റുകളും അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പ്രേക്ഷകർ ഏറ്റെടുത്തു. ഉണ്ണി മുകുന്ദൻ, ജഗദീഷ് തുടങ്ങിയവരുടെ ലുക്കും ശ്രദ്ധേയമായിരുന്നു. മലയാളികൾ മാത്രമല്ല ഇതരഭാഷക്കാരും മാർക്കോയെ ഏറ്റെടുത്തു എന്നു പറയാം. മലയാളത്തിന്റെ കെജിഎഫ് എന്നാണ് പ്രേക്ഷകർ മാർകോയെ പ്രശംസിച്ചത്.
ഇപ്പോളിത ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കയ്യിൽ തോക്കും ദേഹത്ത് ചോരക്കറയുമായി നിൽക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രം അതികം വൈകാതെ തന്നെ തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം.
unnimukundan new film
ഹനീഷ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 100 ദിവസം എടുത്താണ് മാർക്കോയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഇതിൽ ആക്ഷൻ രംഗങ്ങൾക്ക് വേണ്ടിയായിരുന്നു 60 ദിവസങ്ങളും. 30 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിലെ നാഴികക്കല്ലായി ചിത്രം മാറും എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. കലൈ കിങ്ങ്സ്റ്റണാണ് ചിത്രത്തിന്റെ ആക്ഷൻ ഒരുക്കിയിരിക്കുന്നത്. രവി ബസ്രൂർ ആണ് സംഗീതം ഒരുക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Read also: ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ – ജന്മദിനത്തിൽ പ്രേക്ഷകരിലേക്ക്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.