വെറും അഞ്ചു മിനിറ്റിനുള്ളിൽ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു ടേസ്റ്റി സാൻവിച്ച് റെസിപ്പി നോക്കിയാലോ. വൈകുന്നേരം കുട്ടികൾ സ്കൂൾ കഴിഞ്ഞ് വരുമ്പോൾ പെട്ടന് ഉണ്ടാക്കി കൊടുക്കാൻ പറ്റിയ റെസിപിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു വെജിറ്റേറിയൻ സാൻവിച്ച് ഉണ്ടാകാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.
ചേരുവകൾ
- ബ്രെഡ്
- തേങ്ങ ചിരകിയത് – 1/4 മുറി
- പച്ച മുളക് – 3 എണ്ണം
- മല്ലിയില
- തക്കാളി
- കുകുമ്പർ
- ക്യാരറ്റ്
രീതി
ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും പച്ച മുളകും, മല്ലിയിലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച് എടുക്കുക. തേങ്ങ അരച്ചെടുക്കുമ്പോൾ ഒട്ടും തന്നെ വെള്ളം കൂട്ടാതെ അരച്ചെടുക്കാൻ ശ്രദ്ധിക്കുക. ഇനി തക്കാളി, കുക്കുമ്പർ, ക്യാരറ്റ്, എന്നിവ വട്ടത്തിൽ കനം കുറച്ച് അരിഞ്ഞു വെക്കുക.
സാൻവിച്ച് സെറ്റ് ചെയ്യാനായി ആദ്യം നമുക്ക് ഒരു ബ്രെഡിന്റെ പീസ് എടുക്കുക. അതിന്റെ മുകളിലേക്ക് നമ്മൾ അരച്ചു വെച്ചിരിക്കുന്ന തേങ്ങയുടെ മിക്സ് തേച്ചു കൊടുക്കുക. അതിനു മുകളിൽ വട്ടത്തിൽ കനം കുറച്ച് അരിഞ്ഞ ക്യാരറ്റ്, കുക്കുമ്പർ, തക്കാളി എന്നിവ വച്ച് കൊടുക്കുക. ശേഷം മറ്റൊരു സ്ലൈസ് ബ്രെഡ് കൂടി വെച്ച് കൊടുക്കുക .
veg sandwich
ഇനി ഇത് ത്രികോണ ആകൃതിയിൽ മുറിച്ചു കഴിഞ്ഞാൽ വെജ് സാൻവിച്ച് റെഡിയായി. മലിയല എടുക്കുമ്പോൾ ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ചൂടു വെള്ളത്തിൽ ഇട്ടു കുറച്ചു നേരം വെച്ച ശേഷം മാത്രം എടുക്കുക. ഇതു പോലെ തേങ്ങ അരയ്ക്കുമ്പോൾ പച്ചമുളകിന്റെ ടേസ്റ്റ് മുന്നിട്ടു നിൽക്കുന്ന രീതിയിൽ അരച് എടുക്കാൻ ശ്രദ്ധിക്കുക.
Read also: പച്ചരിയും ശർക്കരയും എല്ലാം കൊണ്ട് ഒരു ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ? കിടിലൻ ആണേ