ഇത് ആദ്യമായി ആവും ഇങ്ങനെ ഒരു ഉണ്ണിയപ്പം ! വളരെ ടേസ്റ്റിയായി വ്യത്യസ്ത രുചിയിൽ ചക്ക കൊണ്ടൊരു ഉണ്ണിയപ്പം! | Special Unniyappam Recipe

Special Unniyappam Recipe

Special Unniyappam Recipe : ഉണ്ണിയപ്പം ഇഷ്ടമില്ലാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. മലയാളികളുടെ ഉത്സവനാളുകളിൽ പല വീടുകളിലും ഉണ്ണിയപ്പം എന്ന മധുര പലഹാരം മസ്റ്റായിരുന്നു. ഇന്ന് നാം എപ്പോഴും ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിൽ നിന്ന് വ്യത്യസ്തമായ ഒരു രെസിപ്പി നോക്കാം.

പച്ചരി – 1 കപ്പ്
വെല്ലം- 3 എണ്ണം
ജീരകം – 1/4 ടീസ്പൂൺ
വെള്ളം – അര കപ്പ്
പഴുത്ത ചക്ക – അരക്കപ്പ്
പഴുത്ത ചക്ക മുറിച്ചത് – 2 ടേബിൾ സ്പൂൺ
ഏലക്കായ – 3 എണ്ണം
തേങ്ങാ കൊത്ത് – 1/2 കപ്പ്
അപ്പക്കാരം – ഒരു നുള്ള്
വെളിച്ചെണ്ണ – ആവശ്യത്തിന്

Special Unniyappam Recipe
Special Unniyappam Recipe

ആദ്യം നമുക്ക് പച്ചരി എടുത്ത് കഴുകി കുതിരാൻ വയ്ക്കുക. ശേഷം ശർക്കര എടുത്ത് ഒരു പാത്രത്തിലിട്ട് അതിൽ വെള്ളം ഒഴിച്ച് ശർക്കര ഗ്യാസിൽ വച്ച് ഉരുക്കി എടുക്കുക. അത് തണിയാൻ വയ്ക്കുക. പിന്നീട് മിക്സിയുടെ ജാറെടുത്ത് അതിൽ കുതിരാൻ വച്ച പച്ചരി ഇടുക. ശേഷം അതിൽ ജീരകം, ഏലക്കായ്, ഉരുക്കിയെടുത്ത ശർക്കര പാനി എന്നിവ ഒഴിച്ച് അരച്ചെടുക്കുക. ശർക്കര പാനി മുഴുവൻ ഒഴിക്കാതെ കുറച്ചെടുത്ത് മാറ്റി വയ്ക്കുക. അധികം വെള്ളം ആവാതെ വേണം അരച്ചെടുക്കാൻ. അത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. അതിലേക്ക് അരച്ചെടുത്ത ചക്കയുടെ മിക്സ്ചേർക്കുക. ശേഷം മുറിച്ച് വച്ച ചക്കയും ചേർക്കുക. ചക്കയെടുക്കുമ്പോൾ വരിക്ക ചക്കയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പിന്നീട് ചെറുതായി അരിഞ്ഞ തേങ്ങ കൊത്ത് നെയ്യിലിട്ട് വഴറ്റിയെടുക്കുക. അത് ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ഒരു നുള്ള് അപ്പക്കാരം ചേർക്കുക. നല്ലവണ്ണം ഇളക്കി വയ്ക്കുക.

അപ്പോഴേക്കും ഉണ്ണിയപ്പം തയ്യാറാക്കുന്ന ചട്ടിയെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിലേക്ക് തയ്യാറാക്കി വച്ച ഉണ്ണിയപ്പത്തിൻ്റെ കൂട്ട് ഒരോ കുഴിയിലായി ഒഴിച്ച് കൊടുക്കുക. 2മിനുട്ട് നേരം മൂടി വെച്ച പാകമാകുമ്പോൾ മൂടി തുറന്ന് അതിൽ മാറ്റി വച്ച ശർക്കര പാനി കുറച്ച് ഓരോ ഉണ്ണിയപ്പത്തിലും ഒഴിച്ച് വീണ്ടും മൂടിവയ്ക്കുക. പിന്നീട് തുറന്ന് തിരിച്ചിടുക. പാകമായ ശേഷം എടുത്ത് സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റുക. അങ്ങനെ ഓരോ ഉണ്ണിയപ്പവും തയ്യാറാക്കിയെടുക്കുക. ഞങ്ങൾ എപ്പോഴും തയ്യാറാക്കിയെടുക്കുന്ന ഉണ്ണിയപ്പത്തിൻ്റെ ഇരട്ടി രുചിയാണ് ഈ ഉണ്ണിയപ്പത്തിന്. ഇതു പോലെ നിങ്ങൾ ഒരു തവണയെങ്കിലും തയ്യാറാക്കി നോക്കൂ. ശേഷം ചക്കക്കാലം നാം ഇതുപോലെ മാത്രമേ ഉണ്ണിയപ്പം തയ്യാറാക്കുകയുള്ളൂ. Video Credit : Monu’s Vlogs

Special Unniyappam Recipe
Special Unniyappam Recipe
0/5 (0 Reviews)
---Advertisement---

Leave a Comment