fahad fasil

പ്രതിഫലത്തിൽ അല്ല, ഈ കാര്യം ഉണ്ടെകിൽ മാത്രമേ അദ്ദേഹം സിനിമകൾ ചെയ്യുള്ളൂ , ഫഹദിനെ കുറിച്ച് സംവിധായകൻ ജ്ഞാനവേൽ പറയുന്നു

gnanavel speaks about fahad fasil

തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്ന രജിനികാന്ത് ചിത്രമാണ് വേട്ടൈയൻ. ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്‌ത ചിത്രമാണിത്. ഇതിനോടകം 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്. രജനിയോടൊപ്പം ബോളിവുഡ് ഷെഹൻഷാ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇത്ര വലിയ താരനിരയിലും തിയേറ്ററുകളിൽ രജിനിയോടൊപ്പം സ്കോർ ചെയ്‌തത്‌ ഫഹദ് ഫാസിലായിരുന്നു. പാട്രിക് എന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.

ഇപ്പോളിത ഫഹദ് ഫാസിലിനെ കുറിച്ചു സംസാരിക്കുകയാണ് സംവിധായകൻ ടി.ജെ ജ്ഞാനവേൽ. സംവിധായകൻ പറയുന്നതിങ്ങനെ ഫഹദിനെ എക്സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രമാണെങ്കിൽ മാത്രമേ അയാൾ ഏത് സിനിമയായാലും ചെയ്യുകയൊള്ളു. കഥ വർക്കാകുമോ ഇല്ലയോ എന്നതിനെക്കാൾ ഉപരി ആ കഥാപാത്രം അയാളെ എക്സൈറ്റ് ചെയ്യിക്കുന്നുണ്ടോ എന്നു നോക്കും. എത്ര പ്രതിഫലം കൊടുത്താലും എക്സൈറ്റ് ചെയ്യിക്കുന്ന കാര്യമില്ലെങ്കിൽ ഫഹദ് സിനിമ ചെയ്യില്ല.

whatsapp icon
Kerala Prime News അംഗമാവാൻ

vettain director speaks about fahad

കഥ കേട്ട ഉടനെ ഫഹദിന് ഇഷ്‌ടപ്പെട്ടു. പക്ഷേ മുന്നേ കമ്മിറ്റ് ചെയ്‌ത പ്രൊജക്ടു‌കളുടെ തിരക്ക് കാരണം പെട്ടെന്ന് ജോയിൻ ചെയ്യാൻ പറ്റില്ല എന്ന് ഫഹദ് പറഞ്ഞു. രജിനിയടക്കമുള്ള ആർട്ടിസ്റ്റുകളുടെ ഡേറ്റ് നേരത്തെ വാങ്ങിയിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞേ തനിക്ക് ജോയിൻ ചെയ്യാൻ പറ്റുള്ളൂവെന്ന് പറഞ്ഞെന്നും ജ്ഞാനവേൽ പറഞ്ഞു. ഫഹദിനെപ്പോലൊരു നടന് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാമെന്ന് പറഞ്ഞപ്പോൾ രജിനികാന്തിനും അത് സമ്മതമായി. തിയേറ്ററിൽ എല്ലാവരും ഫഹദിന്റെ കഥാപാത്രം ആഘോഷിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട് എന്നും അദ്ദേഹം പറയുന്നു.

Read also: സിനിമയിൽ നിന്ന് വിട്ടു നിന്നതിന്റെ കാരണം വെളിപ്പെടുത്തി നടൻ ദുൽഖർ സൽമാൻ

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *