Vijay Vikram event highlights: രമേഷ് നാരായണ്‍-ആസിഫ് അലി വിവാദം ചര്‍ച്ചകള്‍ കെട്ടടങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ തനിക്ക് വിഷമമോ പരിഭവമോ ഒന്നുമില്ല എന്ന് താരം പറഞ്ഞതോടെ വിവാദത്തിന് അവസാനമായത്. എന്നാൽ അതേസമയം ഈ ഒരു സാഹചര്യത്തിൽ ഇളയ ദളപതി വിജയ്കുമായി ബന്ധപ്പെട്ട ഒരു പഴയ സംഭവം വീണ്ടും ശ്രദ്ധനേടുകയാണ്. ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് തമിഴ് സിനിമാപ്രവർത്തകർ ചേർന്ന് 2013 ൽ വലിയ ആഘോഷം സംഘടിപ്പിച്ചിരുന്നു.
അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ജയലളിത , രാഷ്ട്രപതി പ്രണബ് മുഖർജി തുടങ്ങിയവർ പങ്കെടുത്ത സമാപന ദിവസത്തെ ചടങ്ങിൽ മലയാള സിനിമയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, മധു തുടങ്ങിയവരും പങ്കെടുത്തിരുന്നു. തമിഴ്‌സിനിമയിലെ സൂപ്പർതാരങ്ങളടക്കം ഒട്ടേറെ പേർ പങ്കെടുത്ത ചടങ്ങിൽ നടൻ വിജയിക്ക് മുൻനിരയിൽ സീറ്റ് നൽകാതിരുന്നതായിരുന്നു വിവാദത്തിന് കാരണമായത്. മുൻനിരയിലെ കസേരകളിൽ ഇരിക്കേണ്ട അതിഥികളുടെ പേര് രേഖപ്പെടുത്തിയുന്നു. എന്നാൽ അതിൽ വിജയിന്റെ പേര് ഉണ്ടായിരുന്നില്ല.
തുടർന്ന് താരം പിൻനിരയിൽ പോയിരുന്നു. സൂപ്പർതാരങ്ങളെല്ലാം മുൻനിരയിലായിരുന്നു ഇരുന്നിരുന്നത്. ഇതോടെ യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ വിജയ് പിന്‍നിരയിലെ സീറ്റില്‍ പോയി ഇരുന്നു. വിജയ് പിറകില്‍ മാറിയിരിക്കുന്നത് കണ്ടതോടെ നടന്‍ വിക്രം മുന്‍നിരയില്‍ നിന്ന് എഴുന്നേറ്റ് വിജയ്‌ക്കൊപ്പം ഇരുന്നു. പിന്നാലെ സംവിധായിക ഐശ്വര്യ രജിനികാന്തും വിജയ്‌ക്കൊപ്പം ഇരുന്നു.
തൊട്ടുപിന്നാലെ സംവിധായിക ഐശ്വര്യ രജിനികാന്തും വിജയിന്റെ ഇടതുവശത്തെ കസേരയിൽ വന്നിരുന്നു.
Vijay Vikram event highlights
പരിപാടിയ്ക്ക് ശേഷം സംഘാടകർക്കെതിരേ വലിയ വിമർശനമുണ്ടായി. തുടർന്ന് ഇളയ ദളപതി ആരാധകർക്കിടയിൽ വലിയ സംഘർഷങ്ങൾ പോലും ഉടലെടുത്തു.. എന്നാൽ അതേസമയം ഓർക്കേണ്ട മറ്റൊരു കാര്യം അത്രയും വലിയ പ്രതിഭ ആയിരുന്നിട്ട് കൂടി ഇങ്ങനെ ഒരു സംഭവത്തിൽ യാതൊരു പരിഭവവും കാണിക്കാതെ ഏറെ പക്വതയോടെ ആ ഒരു സന്ദർഭം നേരിട്ട വിജയിയുടെ കഴിവ് കൂടി ആണ്.. ആസിഫ് അലിയും അതേ രീതിയിൽ ഏവർക്കും മാതൃക ആവുകയാണ്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.
Pingback: ഇത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുക്കം, വിശേഷം പങ്കുവെച്ചു അപ്സര, മുന്നോട്ടുള്ള ജീവിതം ഇനി പോലീ
Pingback: ജിത്തു ജോസഫ് ബേസിൽ ജോസഫ് ചിത്രം ; നുണക്കുഴി ടീസർ പുറത്ത്!! new release 1 super