vijay yesudas interview

അപ്പയുടെ മകൾ അവൾ ആണെന്ന് ഞാൻ പലപ്പോഴും പറയാറുണ്ടായിരുന്നു വിജയ് യേശുദാസ് പറഞ്ഞവാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

vijay yesudas interview

മലയാള സംഗീത ലോകത്തെ ഗാനഗന്ധർവ്വനാണ് കെ. ജെ. യേശുദാസ്.അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ അനശ്വര കലാകാരന്റെ മകൻ വിജയ് യേശുദാസും മലയാളികൾ നെഞ്ചിലേറ്റിയ ഗായകനാണ്.തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹം മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.

in 6 min

സംഗീത ലോകത്ത് അത്ഭുതം തീർക്കുന്ന കലാകാരന്റെ വാക്കുകൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം. ഒരു യൂട്യൂബ് ചാനലിൽ നൽകിയ ഇന്റർവ്യൂയിക്കിടെ തന്റെ അടുത്ത സുഹൃത്തും ഗായികയുമായ ശ്വേത മോഹനെ കുറിച്ചും അവർ സംഗീതത്തിന് നൽകുന്ന എഫോർട്ടിനെ കുറിച്ചും വിജയ് പറയുകയുണ്ടായി. പെട്ടന്നു തന്നെ സോഷ്യൻ മീഡിയയിൽ സ്ഥാനം പിടിച്ച വിജയിയുടെ വാക്കുകൾ ഇങ്ങനെ,”ഞാൻ പാട്ടെല്ലാം പാടി തുടങ്ങിയ സമയത്ത് സീനിൽ പോലും ഇല്ലാതിരുന്ന ആളായിരുന്നു ശ്വേത മോഹൻ.

whatsapp icon
Kerala Prime News അംഗമാവാൻ

vijay yesudas speaks about swetha

പെട്ടന്ന് എവിടെ നിന്നാണെന്ന് പോലും അറിയില്ല ശ്വേത കോലക്കുഴൽ വിളികേട്ടോ എന്ന പാട്ടുമായി വന്ന് വലിയ സ്റ്റാറായി. അവൾ എടുത്ത ഹാർഡ് വർക്കെല്ലാം വേറൊരു ലെവൽ ആണ്. അപ്പയുടെ മകൾ ശ്വേത മോഹൻ ആണെന്നും ഞാൻ സുജാതയുടെ മകനാണെന്നുമെല്ലാം തമാശക്ക് പറയുമായിരുന്നു. ഷോ ഉണ്ടെങ്കിൽ, അതിന് ഒരാഴ്ച‌ത്തെ ഗ്യാപ് മാത്രമാണുള്ളതെങ്കിലും ശ്വേത ഓരോ ദിവസവും ആ മൊത്തം ബാൻഡിന്റെയും കൂടെ പോയി റിഹേഴ്‌സൽ ചെയ്യും. എനിക്ക് പക്ഷെ ഒരു പാട്ടിന്റെ ബേസിക് സ്ട്രെക്ച്ചർ അറിയുമെങ്കിൽ സ്റ്റേജിൽ ആ ഒരു ഫ്ലോയിൽ പാടുന്നതാണ് താത്പര്യം,’ വിജയ് യേശുദാസ് പറയുന്നു.

Read also: ആറേഴ് സിനിമകൾ ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ ആ മോഹം ഉപേക്ഷിച്ചു- ജീവിതകഥ പങ്കുവച്ച് നടി മമിത ബൈജു

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *