Wayanad Landslide Updates

വയനാട് ഉരുൾപൊട്ടലിൽ വീടും മറ്റും നഷ്ടമായവർക്ക് താൽക്കാലിക പുനരധിവാസം ഉറപ്പാക്കും.!

Wayanad Landslide Updates: വയനാട് ഉരുൾപൊട്ടലിൽ വീടും മറ്റും നഷ്ടമായവർക്ക് താൽക്കാലിക പുനരധിവാസം ഉറപ്പാക്കും. സർക്കാർ തലത്തിൽ ഇതിനായി നടപടികൾ നടക്കുന്നു. വീട്ടുപകരണങ്ങൾ ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ എല്ലാം നൽകിക്കൊണ്ടായിരിക്കും പുനരധിവാസം സാധ്യമാക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള നൂറിലധികം സ്ഥാപനങ്ങൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. നൂറിലധികം ആളുകൾ വീടുകൾ വാടകയ്ക്ക് നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ പെടുന്ന സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ വരുന്ന 235 കെട്ടിടങ്ങളും ഇതിനായി ഇതുവരെ സജ്ജമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 15 കോർട്ടേഴ്സുകൾ […]

Wayanad Landslide Updates: വയനാട് ഉരുൾപൊട്ടലിൽ വീടും മറ്റും നഷ്ടമായവർക്ക് താൽക്കാലിക പുനരധിവാസം ഉറപ്പാക്കും. സർക്കാർ തലത്തിൽ ഇതിനായി നടപടികൾ നടക്കുന്നു. വീട്ടുപകരണങ്ങൾ ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ എല്ലാം നൽകിക്കൊണ്ടായിരിക്കും പുനരധിവാസം സാധ്യമാക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള നൂറിലധികം സ്ഥാപനങ്ങൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. നൂറിലധികം ആളുകൾ വീടുകൾ വാടകയ്ക്ക് നൽകാൻ തയ്യാറാണെന്ന് അറിയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ പെടുന്ന സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ വരുന്ന 235 കെട്ടിടങ്ങളും ഇതിനായി ഇതുവരെ സജ്ജമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 15 കോർട്ടേഴ്സുകൾ പുനരധിവാസത്തിനായി തയ്യാറാക്കിയിട്ടുണ്ട്.കല്‍പ്പറ്റ, മുണ്ടേരി, അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി, കാരാപ്പുഴ, ബാണാസുര പദ്ധതികൾക്ക് കീഴിലുള്ള കോർട്ടേഴ്‌സുകളിലുമാണ് താൽക്കാലികമായി ഇപ്പോൾ പുനരുധിവാസം ഉള്ളത്.

whatsapp icon
Kerala Prime News അംഗമാവാൻ

വൈത്തിരി തഹസില്‍ദാര്‍ കണ്‍വീനറും തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ക‌ലക്ടര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ അംഗങ്ങളുമായ സമിതിയും പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
കുടുംബാംഗങ്ങളുടെ എണ്ണം, ആവശ്യങ്ങള്‍, മുന്‍ഗണന എന്നിവ പരിഗണിച്ച് സമിതിയായിരിക്കും സര്‍ക്കാര്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളും വാടകവീടുകളും അനുവദിക്കുക.വാടകവീടുകളും അനുവദിക്കുക. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളിലേക്ക് മാറുന്നവര്‍, സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന വാടകവീടുകളിലേക്ക് മാറുന്നവർ സ്വന്തമായി വാടക വീട് കണ്ടെത്തുന്നവർ ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ എന്നിങ്ങനെയായിരിക്കും പുനരധിവാസം എന്നും മന്ത്രിസഭാ ഉപസമിതി അറിയിച്ചു.

മേപ്പാടി വൈത്തിരി കൽപ്പറ്റ അമ്പലവയൽ എന്നിവിടങ്ങളിലുള്ള പഞ്ചായത്തുകളിൽ ആയിരിക്കും ആദ്യഘട്ടത്തിൽ വീടുകൾ നൽകുന്നത്. ഏത് പഞ്ചായത്തിലേക്ക് മാറാനും ഓരോ വ്യക്തികൾക്കും തീരുമാനിക്കാവുന്നതാണ്. ആളുകളുടെ ആവശ്യങ്ങളും മറ്റും കണ്ടെത്താനായി 18 അംഗങ്ങൾ അടങ്ങുന്ന സർവേകളും നടക്കുന്നുണ്ട്. ബന്ധുക്കളും സ്വന്തക്കാരും നഷ്ടപ്പെട്ട 21 ആളുകളാണ് ഇപ്പോൾ നിലവിലുള്ളത്. ഇവർക്കായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കും എന്നും മന്ത്രിസഭ അറിയിച്ചിട്ടുണ്ട്.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *