കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനെ (Kerala blasters coach news) പരിശീലിപ്പിച്ചത് ആരാധകരുടെ പ്രിയപ്പെട്ട ആശാനായ ഇവാൻ വുക്മനോവിച്ചാണ്. മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിൽ എത്തിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആദ്യ സീസണിൽ ഇദ്ദേഹം ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ ക്ലബ്ബിന് കിരീടങ്ങൾ ഒന്നും നേടിക്കൊടുക്കാൻ ഈ പരിശീലകന് സാധിച്ചിരുന്നില്ല.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പരിശീലക സ്ഥാനം നഷ്ടമായിരുന്നു.കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. പകരം മികയേൽ സ്റ്റാറേയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിനെ മുന്നോട്ടു കൊണ്ടു പോകുന്നത്. (Kerala blasters coach)ഇവനാശാനെ മിസ്സ് ചെയ്തു തുടങ്ങി എന്ന് പലരും ഈയിടെ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
Job offer for Ivan Vokomanovic
— Silambarasan (@IamAtman11) December 2, 2024
From ISL (possible )
Not from #KBFC
നേരത്തെ ഈസ്റ്റ് ബംഗാളിൽ നിന്നും ഈ പരിശീലകന് ഒരു ഓഫർ ലഭിച്ചിരുന്നു. എന്നാൽ ഇവാൻ അത് നിരസിക്കുകയായിരുന്നു. ഐഎസ്എല്ലിൽ നിന്നും തനിക്ക് ഓഫറുകൾ ലഭിച്ചിരുന്നു എന്ന കാര്യം ഈയിടെ ഇവാൻ തന്നെ പറഞ്ഞിരുന്നു. എന്നാൽ അതെല്ലാം താൻ നിരസിക്കുകയായിരുന്നു എന്നുള്ള കാര്യം കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടിയാണ് താൻ ഫ്രീ ഏജന്റായി തുടരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇവാനുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് വീണ്ടും ഒരു ഐഎസ്എൽ ക്ലബ്ബിൽ നിന്നും അദ്ദേഹത്തിന് ഓഫർ ലഭിച്ചിട്ടുണ്ട്. ആ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters ) അല്ല.എന്നാൽ ഏതാണ് ആ ക്ലബ്ബ് എന്നുള്ളത് വ്യക്തമായിട്ടില്ല. ലീഗിൽ മോശം പ്രകടനം നടത്തുന്ന മുഹമ്മദൻ എസ്സി ആവാനാണ് സാധ്യതകൾ ഏറെയുള്ളത്. പക്ഷേ ഏത് ക്ലബ്ബാണ് എന്നത് നമുക്ക് ഉറപ്പിച്ച് പറയാനായിട്ടില്ല.
Kerala blasters coach news
ഇനി ഈ ഓഫർ ഇവാൻ സ്വീകരിച്ചു കഴിഞ്ഞാൽ അതൊരു ട്വിസ്റ്റ് തന്നെയായിരിക്കും. കാരണം ഇന്ത്യയിൽ കേരള ബ്ലാസ്റ്റേഴ്സിനെ അല്ലാതെ മറ്റേത് ക്ലബ്ബിനെയും പരിശീലിപ്പിക്കില്ല എന്നുള്ള കാര്യം ഇവാൻ തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) തിരിച്ചു വിളിച്ചാൽ താൻ വരാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇവാൻ ഈ ഓഫർ സ്വീകരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ നിലപാട് മാറ്റേണ്ടിവരും. ഏതായാലും ഇവാന്റെ ഇപ്പോഴത്തെ നിലപാട് എന്തായിരിക്കും എന്നുള്ളത് മാത്രമാണ് അറിയേണ്ടത്.